മകനെ ആ രീതിയില്‍ വളര്‍ത്താന്‍ പോകുന്നില്ല, ജീവിതത്തില്‍ എന്തിനെയും അതി ജീവിക്കാന്‍ അവന് കഴിയണം; കുഞ്ചാക്കോ ബോബന്‍

കുട്ടി താരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആയും വില്ലന്‍ വേഷ ത്തിലും നായകനായുമൊക്കെ വിസ്മയിപ്പിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നു ചാക്കോച്ചന്‍രെ കടന്നു വരവ്. ചാക്കോച്ചനെ പോലെ തന്നെ ഭാര്യ പ്രിയയും ആരാധകരുടെ പ്രിയ പ്പെട്ടതാണ്. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ക്ക് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കുട്ടി ജനിക്കുന്നത്.

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇസഹാക്ക് എന്ന ഇസക്കുട്ടന്‍ ഇവര്‍ക്ക് ജനിച്ചത്. ആരാധകര്‍ക്ക് മാത്രമല്ല താര ങ്ങള്‍ക്കിടയിലും ഒരു കുട്ടി താരമാണ് ഇസഹാക്ക്.സോഷ്യല്‍ മീഡിയയിലും താരമാണ് ഇസക്കുട്ടന്‍. നാല് വയസുണ്ട് ഇപ്പോള്‍ ഇസഹാക്കിന്. മുന്‍പ് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകന്‍ സിനിമ യിലേക്ക് വരുന്നതിനോട് താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടി ഇപ്ര കാരമായിരുന്നു.

മകന്‍ സിനിമയിലേക്ക് വരണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്നാണ് താരം പറയുന്നത്. അവന്‍ സിനിമയിലേക്ക് തന്നെ വരണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. ആ രീതിയില്‍ അവനെ വളര്‍ത്താന്‍ പോകുന്നില്ല. അവന്‍ ചെയ്യുന്നത് എന്താണെങ്കിലും അത് എന്‍ജോയ് ചെയ്യുക എന്നതാണ്. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഫൈറ്റ് പഠിക്കുക, ഡാന്‍സ് പഠിക്കുക, അങ്ങനത്തെ വാശികള്‍ ഒന്നുമില്ല.

ജീവിതം ആസ്വദിക്കുക. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നും അതെല്ലാം മനസിലാക്കുകയും അതിനെ അതി ജീവിക്കാനുള്ള പക്വതയും പാകതയും ഉണ്ടാകണമെന്നും അങ്ങനെയാണ് മകനെ വളര്‍ത്തുന്നതെന്നും താരം പറയുന്നു.

Comments are closed.