മകന്‍ ഇഷാന്റെ വിശേഷ ദിനം അതി ഗംഭീരമാക്കി ഉര്‍വ്വശി. പൊന്നനുജന് വീഡിയോ കോളിലൂടെ ആശംസകളറിയിച്ച് കുഞ്ഞാറ്റ; വലിയ ആഘോഷത്തില്‍ കുടുംബം

നടി ഉര്‍വ്വശി മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ്. ഉര്‍വ്വശി നായികയായി എത്തിയ ചിത്രങ്ങളെല്ലാം തന്നെ വളരെ ഹിറ്റായിരുന്നു. എല്ലാ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വ്വശിക്ക് കഴിഞ്ഞിട്ടുണ്ട്. ഉര്‍വ്വശി അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്. കരിയറിലും ജീവിതത്തിലുമെല്ലാം വളരെ നല്ല രീതിയിലാണ് ഇപ്പോള്‍ ഉര്‍വ്വശിയുള്ളത്. നര്‍മ്മം കലര്‍ന്ന രീതിയിലാണ് താരത്തിന്റെ കഥാപാത്രങ്ങള്‍. എന്നാല്‍ ക്യാരക്ടര്‍ റോളുകളും താരം വളരെ മനോഹരമാക്കിയിട്ടുണ്ട്. കുറച്ച് കാലമായി തമിഴ് സിനിമകളിലാണ് താരം സജീവമായിരിക്കുന്നത്.

ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം മകന്റെ പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുകയാണ് താരം. മകന്‍ ഇഷാന്‍ പ്രജാപതിയുടെ പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുകായാണ് ഉര്‍വ്വശിയും ഭര്‍ത്താവ് ശിവ പ്രസാദും. ഉര്‍വ്വശി തന്നെയാണ് മകന്റെ വിശേഷം തന്റെ സോഷ്യല് മീഡിയയില്‍ പങ്കിടാറുള്ളത്. മകന്‍ കേക്ക് മുറിച്ച് ആദ്യം അമ്മ ഉര്‍വശിക്കാണ് നല്‍കാന്‍ നോക്കിയത്. എന്നാല്‍ ഉര്‍വശി മകന് ആദ്യം മധുരം നല്‍കി. കുട്ടിയായ മകനെക്കാളും സന്തോഷത്തിലാണ് ഉര്‍വ്വശി പിറന്നാളില്‍ ഉണ്ടായിരുന്നത്.

മകന്റെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. മകന്റ സുഹൃത്തുക്കളും കൂടെയുണ്ട്. കുഞ്ഞാറ്റയും ഈ സമയം വീഡിയോ കോളിലൂടെ കുഞ്ഞനുജന് ആശംസകള്‍ നേര്‍ന്നു. കുറച്ച് നാള്‍ക്ക് മുന്‍പ് കുഞ്ഞാറ്റ ഇഷാനും ഉര്‍വ്വശിക്കും ഒപ്പമുള്ള ചിത്രം പങ്കിടുകയും ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഉര്‍വ്വശിയുടെയും മനോജ് കെ ജയന്‍ഖറെയും മകളായ കുഞ്ഞാറ്റ അച്ചനാെപ്പമാണ് താമസിക്കുന്നതെങ്കിലും അമ്മയ്‌ക്കൊപ്പവും സമയം പങ്കിടാന്‍ താര പുത്രി എത്താറുണ്ട്.

മകന്‍ പിറന്നപ്പോള്‍ മുതല്‍ എല്ലാത്തിനും അവന്‍ എനിക്കൊപ്പം എത്താറുണ്ട്. മകന്റെ പേരിടലും ചോറൂണും നടത്തുന്നത് കുഞ്ഞാറ്റയായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. അവനെപ്പോഴും കൂട്ടായി കുഞ്ഞാറ്റ ഉണ്ടാകണമെന്നും അവര്‍ തമ്മിലുള്ള സ്‌നേഹം വളര്‍ത്തിയെടുക്കേണ്ടത് നമ്മളാണെന്ന് മുമ്പൊരിക്കല്‍ ശിവപ്രസാദ് പറഞ്ഞിട്ടുണ്ട്. 2000 ല്‍ വിവാഹിതരായ ഇരുവരും 2008 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് മനോജ് കെ ജയനും ഉര്‍വ്വശിയും മറ്റ് ബന്ധത്തിലേയ്ക്കു പോയി. എങ്കിലും കുഞ്ഞാറ്റ എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. അടുത്തിടെ മനോജ് രണ്ടാം ഭാര്യയായ ആശയ്ക്കും മകനുമൊപ്പം കുഞ്ഞാറ്റയെയും കൂട്ടി ലണ്ടനില്‍ പോയതും അവിടെ നിന്ന് പങ്കിട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

 

Comments are closed.