
കനകയ്ക്ക് മറ്റുള്ളവര്‍ കരുതുന്ന പ്രശ്‌നങ്ങളില്ല. വീടിന് ചുറ്റും ആളുകല്‍ കൂടാറുണ്ട്, കനകയെ കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു; കുട്ടി പത്മിനി
കനക എന്ന നടിയെ പറ്റി പ്രത്യേകം പറയേണ്ടതില്ല. തെന്നിന്ത്യന്‍ സിനിമകളിളെല്ലാം അഭിനയിച്ച നടിയാണ് കനക. പതിനഞ്ചാം വയസിലാണ് കനക അഭിനയിക്കാനത്തുന്നത്. സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തി ലായിരുന്നു കനകയുടെ ജനനം. കനകയുടെ മുതുമുത്തച്ഛന്‍ രഘുപതി വെങ്കയ്യ നായിഡു ആണ് ചെന്നൈയിലെ ആദ്യത്തെ സിനിമാ ഹൗസായ ഗെയ്റ്റി തിയേറ്റര്‍ നിര്‍മ്മിച്ചത്. ക്രൗണ്‍, ഗ്ലോബ് എന്നീ രണ്ട് തിയേറ്ററുകള്‍ കൂടി അദ്ദേഹം നിര്‍മ്മിച്ചിരുന്നു. കനകയുടെ മാതാവ് ദേവിക തമിഴ് നാട്ടിലെ പ്രശസ്ത നടിയായിരുന്നു. ശിവാജി ഗണേ ശന്‍, എംജി ആര്‍ തുടങ്ങിയവര്‍ക്കെല്ലാമൊപ്പം ദേവിക അഭിനയിച്ചിരുന്നു. എന്നാല്‍ കനകയുടെ അച്ഛനെ വിവാ ഹം കഴിച്ചതോടെ ദേവികയുടെ ദുരിത കാലം തുടങ്ങിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോ ടെ ഇരുവരും വേര്‍ പിരിഞ്ഞു. അമ്മയ്‌ക്കൊപ്പമാണ് കനക ജീവിച്ചത്. അമ്മയുടെ പോന്നോമന തന്നെ ആയിരു ന്നു കനക.

കനകയും ജീവിതത്തില്‍ വല്ലാത്ത സാധ്വീനമാണ് അമ്മ ദേവിക ഉണ്ടാക്കിയത്. അമ്മയായിരുന്നു എല്ലാത്തിനും കനകയെ പിന്തുണച്ചത്. കനകയുടെ ആദ്യ സിനിമയായ കരഗാട്ടക്കാരന്‍ വന്‍ ഹിറ്റായിരുന്നു. പിന്നീട് തുടരെ തുടരെ ഹിറ്റുകള്‍ താരത്തിന് വന്നെത്തി. മലയാളത്തില്‍ കനകയുടെ ആദ്യ ചിത്രം ഗോഡ് ഫാദര്‍ വന്‍ വിജയ മായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കനക ദക്ഷിണേന്ത്യ അറിയപ്പെടുന്ന താരമായി. അമ്മയുടെ മരണം കനകയെ വല്ലാതെ തളര്‍ത്തി. അതോടെ കനക ഒറ്റപ്പെടുകയും പിന്നീട് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലുമെത്തി. അതിനിടെ സ്വത്ത് തര്‍ക്കത്തെ തുടന്ന് കനകയെ മാനസിക നില തെറ്റിയ രീതിയെന്ന നിലയിലേയ്ക്ക് അച്ഛന്‍ വ്യാജ കാര്യങ്ങല്‍ പറഞ്ഞു പറഞ്ഞു പരത്തുകയും സ്വത്ത് തട്ടാന്‍ നോക്കുകയും ചെയ്തു. കനക മരിച്ചുവെന്ന വാര്‍ത്ത വരെ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ നടി കുട്ടി പ്തമിനി കനകയെ പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകതര്‍ ഏറ്റെടുക്കുന്നത്. കനകയു മായി വളരെ അടുത്ത ബന്ധമില്ലെങ്കിലും കനകയുടെ അമ്മയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് കുട്ടി പ്തമിനി പറയുന്നു. ഒരിക്കല്‍ ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷന്റെ സമയത്താണ് കനകയെ കണ്ടത്. അപ്പോള്‍ നല്ല രീതിയിലാണ് സംസാരിച്ചത്. മറ്റുള്ളവര്‍ പറയുന്നത് പോലെയുള്ള പ്രശ്‌നം ഒന്നുമില്ലെന്നും അവള്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കിയിരുന്നു.

ദേവിക മകളെ തന്റെ ജീവനായി കണ്ടാണ് കനകയെ വളര്‍ത്തിയിരുന്നതെന്നും അമ്മയുടെ മരണം കനകയെ സങ്കടപ്പെടുത്തിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘ ത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാളാണ് കുട്ടി പത്മിനി. ബ്ലൂ ഓഷ്യന്‍ ഫിലിംസ് ആന്റ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. അതുകൊണ്ടൊക്കെ തന്നെ നിരവധി പേര്‍ കനകയെ പോയി കാണണമെന്ന് ആവിശ്യപ്പെട്ടെന്നും ആരാധകരും ആവിശ്യപ്പെട്ടെന്നും കനകയ്ക്ക് ഇത്രയും ഫാന്‍സ് ഇപ്പോ ഴുമുണ്ടെന്ന് തന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും കുട്ടി പറയുന്നു. താന്‍ കനകയെ പോയി കാണാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കുട്ടി പത്മിനി വ്യക്തമാക്കി.