മറ്റൊരു സ്ത്രീയുടെ കണ്ണീരില്‍ ഒരു ഭവനമുണ്ടാക്കരുത് അത് നിലനില്‍ക്കില്ല. ബോണിയുമായുള്ള ശ്രീദേവിയുടെ ബന്ധം കുടുംബത്തിലെ എല്ലാവരും എതിര്‍ത്തതാണ്, പക്ഷേ ആരും പറയുന്നത് ശ്രീദേവി കേട്ടില്ല ; കുട്ടി പത്മിനി

തെന്നിന്ത്യയിലെ സൂപ്പര്‍ താരം തന്നെ ആയിരുന്നു ശ്രീദേവി. പിന്നീട് ബോളിവുഡിലും തിളങ്ങാന്‍ ശ്രീദേവിക്ക് കഴിഞ്ഞു. സ്ത്രീ സൗന്ദര്യത്തിന്റെ മകുടോദാഹരണം തന്നെ ആയിരുന്നു ശ്രീദേവി. നിരവധി ആരാധകര്‍ ശ്രീദേവിക്കുണ്ടായിരുന്നു. എല്ലാ ഭാഷ യിലും സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. വളരെ പെട്ടെന്നും തികച്ചും അപ്രതീക്ഷിതവുമായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേ വി മരണപ്പെട്ടത്. ദുരൂഹമരണം തന്നെയായിരുന്നു ശ്രീദേവിയുടേത്. ശ്രീദേവി വിവാഹം കഴിച്ചത് ബോണി കപൂറിനെ ആയിരുന്നു. ബോണി കപൂര്‍ നേരത്തെ വിവാഹം കഴിച്ച വ്യക്തിയും രണ്ട് കുട്ടികളുടെ പിതാവു മായിരുന്നു. എന്നാല്‍ അതൊന്നും വക വെയ്ക്കാതെ ആയിരുന്നു ശ്രീദേവിയും ബോണി കപൂറും പ്രണയിച്ചത്. ഒടുവില്‍ വിവാഹത്തിന് മുന്‍പ് തന്നെ ശ്രീദേവി ഗര്‍ഭിണി ആയി. മോണ കപൂറായിരുന്നു ബോണിയുടെ ആദ്യ ഭാര്യ.

കാര്യങ്ങള്‍ അറിഞ്ഞതോടെ തനിക്ക് ഇനി സ്ഥാനമില്ലെന്ന് മനസിലായ മോണ മക്കളുമായി താമസി ക്കുകയും മോണയെ ഡിവോഴ്‌സ് ചെയ്ത് ബോണി ശ്രീദേവിയെ വിവാഹം ചെയ്യുകയുമായിരുന്നു. അത് വലിയ വാര്‍ത്തയും ആയിരുന്നു.ഇപ്പോഴിതാ കുട്ടി പത്മിനി അതേ പറ്റി പറയുകയാണ്. ശ്രീദേവി ഉള്‍പ്പടെ പഴയ സിനിമാ താരങ്ങളില്‍ മിക്കവരുമായും കുട്ടി പത്മിനി നല്ല സൗഹൃദമായിരുന്നു. ശ്രീദേവി ബാലതാരമായി അഭിനയിക്കു ന്ന കാലം തൊട്ട് തനിക്ക് ശ്രീദേവിയെ അറിയാം. ഒരിക്കല്‍ ശ്രീദേവിയെ കണ്ടപ്പോള്‍ രണ്ടാം ഭാര്യയാകരുതെന്ന് പറഞ്ഞത് കൊണ്ടാണ് എനിക്കും ശ്രീദേവിക്കും ഇടയില്‍ അകല്‍ച്ച വന്നത്.

അതിന് ശേഷം അവര്‍ എന്നോട് സംസാരിച്ചിട്ടില്ല. മറ്റൊരു സ്ത്രീയുടെ കണ്ണീരില്‍ ഒരു ഭവനമുണ്ടാക്കരുത്, അത് നിലനില്‍ക്കില്ല. എന്ന് വെച്ച് എല്ലാ രണ്ടാം ഭാര്യമാരും മോശക്കാരല്ല. അവര്‍ക്കും അവരുടേതായ കാരണങ്ങളുണ്ട്. കല്യാണം, കഴിഞ്ഞയാളാണ്, അയാളെ വിവാഹം ചെയ്യരുതെന്ന് മനസിലായാല്‍ പോലും പുരുഷന്‍ സ്ത്രീയെ വിശ്വസിപ്പിക്കും. വീട്ടില്‍ സമാധാനമില്ല, ഭാര്യ പ്രശ്‌നക്കാരിയാണ് എന്നൊക്കെ പറയും. അത് സത്യമാണോ എന്ന് പോലും നോക്കാതെ ഈ പെണ്‍കുട്ടികള്‍ പടുകുഴിയില്‍ വീഴും. ആണായാലും പെണ്ണായാലും മറ്റൊരാളുടെ ജീവിതത്തില്‍ പോയി ആ ജീവിതം ഇല്ലാതാക്കാന്‍ നമുക്ക് അവകാശമില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ കുടുംബത്തിലെ എല്ലാവരും ആ ബന്ധത്തെ എതിര്‍ത്തതാണ്.

എന്നാല്‍ ആര് പറഞ്ഞതും ശ്രീദേവി കേട്ടില്ല. ബോണി കപൂര്‍ ആദ്യ ഭാര്യയെ ഡിവോഴ്‌സ് ചെയ്തത് വലിയ വാര്‍ത്തയായി. ആ സമയത്താണ് ശ്രീദേവിയെ ഞാന്‍ കാണുന്നത്. ശ്രീദേവി കശ്മീരില്‍ നിന്ന് ബോംബെയ്ക്ക് പോകുന്നു, ഞാന്‍ ഡല്‍ഹിയില്‍ നിന്നും ബോംബെയ്ക്ക് പോകുന്നു. ശ്രീ എന്റെ അടുത്ത് വന്നിരുന്നു. ഏറെക്കാ ലത്തിന് ശേഷമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനം വിവാഹക്കാര്യത്തെ ക്കുറിച്ച് ചോദിച്ചു. നിനക്കിതിന്റെ ആവശ്യമുണ്ടോ ശ്രീ, നിന്നെ വിവാഹം ചെയ്യാന്‍ എത്ര പേര്‍ ആഗ്രഹിക്കുന്നു, നേരത്തെ വിവാഹം ചെയ്തയാളെ എന്തിന് വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചു. നിനക്കറിയില്ല, എന്റെ സ്ഥാനത്ത് നിന്നാലെ മനസിലാകൂ എന്ന് ശ്രീദവി. ആര് ഏത് സ്ഥാനത്തായാലെന്താ ശ്രീ, ഇത് തെറ്റല്ലേ, മറ്റൊരാളുടെ കണ്ണീരില്‍ നിന്നുണ്ടായ കുടുംബത്തില്‍ നിനക്ക് നിന്റെ വീടിന്റെ വിളക്ക് വെക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. ദേഷ്യം വന്ന ശ്രീദേവി എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് താരം പറയുന്നു.

Articles You May Like

Comments are closed.