മരിക്കുന്നതിന് മുന്‍പ് ഞാന്‍ ശ്രീവിദ്യാക്കയെ കണ്ടു. ക്യാന്‍സറിന്റെ ലാസ്റ്റ് സ്റ്റേജാണ് രണ്ട് ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് പറഞ്ഞു, എനിക്ക് എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ച് കൈയില്‍ പിടിച്ചു കരഞ്ഞു; കുട്ടി പത്മിനി

ആരാധകര്‍ എന്നും വളരെ ദുഖത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു താരമാണ് ശ്രീവിദ്യ. തെന്നിന്ത്യന്‍ സിനിമകലില്‍ വളര മനോഹരമായ ഹൃദയ സ്പര്‍ശിയായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ നടി, നല്ല ഗായിക, വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടികളും ആരെയും മയക്കുന്ന ചിരിയുമെല്ലാമായിരുന്നു ശ്രീവിദ്യയുടെ അഴക്. സ്‌നേഹിക്കാന്‍ മാത്രമരിയുന്ന ഹൃദയത്തിന്‍രെ ഉടമ ആയിരുന്നു ശ്രീവിദ്യ. എല്ലാവരെ യും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന നിഷ്‌കളങ്ക, അതിനാല്‍ തന്നെ ചതികളും ഒരുപാട് താരത്തിന് നേരി ടേണ്ടി വന്നു.ഒരിക്കല്‍ പോലും ശ്രീവിദ്യയെ പറ്റി ആരും തന്നെ നെഗറ്റീവായി പറഞ്ഞിട്ടില്ല. വല്ലാത്ത വിധി തന്നെയാണ് ശ്രീവിദ്യയ്ക്ക് അവസാനം അനുഭവിക്കേണ്ടി വന്നത്. സ്‌പൈന്‍ ക്യാന്‍സര്‍ ആയിരുന്നു താരത്തിന്. അതിനാല്‍ തന്നെ വേദന ഒരുപാട് അനുഭവിച്ചാണ് ശ്രീവിദ്യ മരണമടഞ്ഞത്. നടിയുമായി നടന്‍ കമല്‍ ഹാസന്‍ പ്രണയമുണ്ടായിരുന്നു. ഇരുവരും വിവാഹിതരാകാനും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ വിധി അവിടെയും ശ്രീവിദ്യയോട് ക്രൂരത കാട്ടി. പിന്നീട് ശ്രിവിദ്യ ജോര്‍ജ് എന്നയാളെ വിവാഹം ചെയ്തു. എന്നാല്‍ അയാളുമായി ഒത്തുപോകാന്‍ പല കാരണങ്ങള്‍ കൊണ്ടും ശ്രീവിദ്യയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ആ ബന്ധം അവസാനിപ്പിച്ച് വീണ്ടും സിനിമയില്‍ എത്തി. ഇപ്പോഴിതാ പഴയകാല നടി കുട്ടി പത്മിനി ശ്രീവിദ്യയെ പറ്റി തുറന്ന് പറയുകയാണ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ശ്രീവിദ്യ-കമല്‍ പ്രണയത്തെ ക്കുറിച്ചും നടിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചത്. ‘കമല്‍ ജീയെ ശ്രീവിദ്യാക്ക സ്‌നേഹി ക്കുമ്പോള്‍ അവര്‍ വാണി ഗണപതിയെ സ്‌നേഹിക്കുകയാണ്. അപ്പോള്‍ ചില നടിമാര്‍ കമലിനെ കുറേക്കൂടി സ്‌നേഹിച്ചു. കാരണം അന്ന് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും സുന്ദരനും അറിവുമുള്ള നടന്‍ കമല്‍ ഹാസനാണ്’ അവര്‍ തമ്മില്‍ ആഴത്തിലുള്ള, ദൈവികമായ പ്രണയമായിരുന്നു.

വിദ്യാമ്മ’മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവരെ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. അവരോടൊപ്പം മുമ്പ് ഒരു സീരിയല്‍ ഞാന്‍ ചെയ്തിരുന്നു. മറ്റൊരു സീരിയലിനായി വിളിച്ചപ്പോള്‍ കേരളത്തിലേക്ക് വരാന്‍ പറ ഞ്ഞു. എനിക്ക് അഡ്രസ് അറിയില്ലായിരുന്നു. എത്തിയിട്ട് വിളിക്കാന്‍ പറഞ്ഞു. എത്തിയപ്പോള്‍ ഒരു അഡ്രസ് തന്നു. അത് ഒരു ആശുപത്രിയുടെ അഡ്രസ് ആയിരുന്നു. ഉള്ളില്‍ പോയപ്പോള്‍ ശ്രീവിദ്യാക്ക ഒരു നൈറ്റ് ഡ്രസില്‍ ഇരിക്കുന്നു. എന്തുപറ്റി അക്കാ, സുഖമില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഒന്നുമില്ല, രണ്ട് ദിവസത്തിനുള്ളില്‍ മരിക്കു മെന്ന് പറഞ്ഞു.

എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. എന്താണീ പറയുന്നത് എന്ത് പറ്റിയെന്ന് ഞാന്‍ ചോദിച്ചു’ ‘കാന്‍സറാണ്. ലാസ്റ്റ് ഗ്രേഡിലാണ്. പരമാവധി രണ്ട് മൂന്ന് ദിവസമാണ് ഡോക്ടര്‍ പറഞ്ഞെന്ന് ശ്രീവിദ്യാക്ക. ഭംഗിയുള്ള മാന്‍കുട്ടിയെ പോലുള്ള കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി. എനിക്ക് എന്താണ് പപ്പീ ഇങ്ങനെ സംഭവി ച്ചതെന്ന് ചോദിച്ച് കൈയില്‍ പിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞു. സായ് ബാബയ്ക്ക് മേല്‍ അവര്‍ക്ക് വലിയ ഭക്തിയു ണ്ടായിരുന്നു. നന്നായിരിക്കുമെന്ന് ബാബ പറഞ്ഞു, പക്ഷെ ഇങ്ങനെയായെന്ന് ശ്രീവിദ്യാക്ക പറഞ്ഞു. നാളെ എന്നെ കാണാന്‍ കമല്‍ വരുന്നുണ്ട് പപ്പിയെന്നും പറഞ്ഞു. കുറേ നേരം ഞങ്ങള്‍ സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ശ്രീവിദ്യ മരിച്ചുവെന്നും കുട്ടി പത്മിനി പറയുന്നു.

Articles You May Like

Comments are closed.