
ആദ്യ വിവാഹ ബന്ധം വേര്‍ പിരിഞ്ഞിട്ടും പത്ത് വര്‍ഷത്തോളം ഭര്‍ത്താവിനെ താന്‍ നോക്കി. തന്റെ ഓഫീസില്‍ ജോലിയും മാസം മുപ്പതിനായിരം രൂപ ശമ്പളവും കൊടുത്തു, മരണം വരെ താന്‍ കൂടെ നിന്നു; കുട്ടി പത്മിനി
നടി കുട്ടി പത്മിനി ബാല്യ കാലം മുതല്‍ അഭിനയത്തില്‍ സജീവമായ താരമായിരുന്നു. തമിഴിലാണ് താരം കൂടുതല്‍ സിനിമകള്‍ ചെയ്തത്. പഴയ കാല നടിമാരുമായി നല്ല സൗഹൃദമാണ് കുട്ടി പത്മിനിക്കുള്ളത്. നടി കനകയെ പറ്റി താരം തുറന്ന് പറയുകയും കനകയെ താന്‍ നേരിട്ട് കാണാന്‍ പോകുന്നുവെന്നും താരം പറഞ്ഞി രുന്നു. അത് പോലെ തന്നെ ശ്രീവിദ്യ, സാവിത്രി തുടങ്ങിയവരെല്ലാമായി നല്ല ബന്ധം കുട്ടി പ്തമിനിക്കുണ്ടായി രുന്നു. അവരതെല്ലാം തന്‍രെ യൂ ട്യൂബ് ചാനലിലൂടെ പറയുകയും ചെയ്യാറുണ്ട്. സിനിമാ നടിക്കുപരി മറ്റ് പല ചുമതലകളും താരം നിര്‍വ്വഹിക്കാറുണ്ട്. നിര്‍മാതാവുമാണ് കുട്ടി പത്മിനി. അടുത്തിടെയാണ് സ്വന്തം ജീവി തത്തെ പറ്റിയുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞത്. ജീവിതത്തില്‍ രണ്ട് വിവാഹം തനിക്ക് ചെയ്യേണ്ടി വന്നുവെന്ന് താരം തുറന്ന് പറയുകയാണ്.

അവ രണ്ടും പരാജയങ്ങളായിരുന്നു. ആദ്യ ഭര്‍ത്താവ് തന്നെ പിരിഞ്ഞിട്ടും അവസാന കാലത്ത് താന്‍ തന്നെയാണ് അദ്ദേഹത്തിന് താങ്ങായതെന്ന് തുറന്ന് പറയുകയാണ് കുട്ടി പ്ത്മിനി. ഒരിക്കല്‍ ആദ്യ വിവാഹ ബന്ധത്തിലെ വിദേശത്ത് സെറ്റിലായിരുന്ന തന്‍രെ മകള്‍ വിളിക്കുകയുംഅച്ഛന്‍ ലോഡ്ജിലാണെന്നും വയ്യായെന്നും പറഞ്ഞു. അമ്മയ്ക്ക് നോക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്രകാരം താന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. തന്റെ ഓഫീസില്‍ ജോലി കൊടുത്തു. മാസം മുപ്പതിനായിരം രൂപ ശമ്പളവും കൊടുത്തു. ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു. അദ്ദേഹത്തെ നോക്കിക്കോളാമെന്ന് മകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഗസ്റ്റ് റൂമില്‍ അദ്ദേഹത്തിന് താമസ സൗകര്യം കൊടുക്കുകയായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ഒരിക്കല്‍ ഹെര്‍ണിയ വന്ന ശേഷം സര്‍ജറിക്ക് കൊണ്ടുപോയി. ചെറിയ ഓപ്പറേഷനാണെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ എട്ട് മണിക്കൂര്‍ നീണ്ടും. എട്ട് മണിക്കൂറിന് ശേഷം അവര്‍ വന്ന് രക്തഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു. ടെസ്റ്റ് ചെയ്തപ്പോള്‍ ഒ പോസിറ്റീവ് ആണ്. രക്തം ആവശ്യമാണെന്ന് ആശുപത്രി അറിയിച്ചു. ഓപ്പറേഷനിടെ പിഴവ് പറ്റിയതാണെന്ന് മനസിലായി. വെജിറ്റബിള്‍ പോലെയാണ് അദ്ദേഹത്തെ തിരിച്ച് തന്നത്. നാല് വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു. ആശുപത്രിക്കെതിരെ കേസ് കൊടുത്തു. പിന്നീട് കേസ് വിട്ടു.

അദ്ദേഹത്തിന് കൊറോണ ബാധിച്ച ശേഷം ആരോഗ്യം വീണ്ടും വഷളായി. കോടമ്പാക്കത്തെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തലേന്ന് ഞാന്‍ ക്ഷേത്രത്തില്‍ പോയിരുന്നു. ഫോണ്‍ ചെയ്ത് എനിക്ക് വയ്യ എന്ന് അദ്ദേഹം പറ ഞ്ഞിരുന്നു. ഞാന്‍ രാവിലെ വരാമെന്ന് പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് അദ്ദേഹം മരിച്ചുവെന്നും താരം പറയു ന്നു. രണ്ടാം വിവാഹത്തിലും രണ്ട് പെണ്‍മക്കളാണ് കുട്ടി പത്മിനിക്ക് ഉണ്ടായിരുന്നത്. ഇവരെല്ലാം വിദേശത്താണ് ഉള്ളത്.