
ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു. എല്ലാ ദിവസവും മൂന്ന് മണിക്കാണ് അവള്‍ എന്നെ വിളിച്ചിരുന്നത്. മരിക്കുന്നതിന്റെ തലേന്നും വിളിച്ചിരുന്നു. പിറ്റേന്ന് കേള്‍ക്കുന്നത് അവളുടെ മരണവാര്‍ത്ത ആണ് എനിക്കത് ഒട്ടും വിശ്വസിക്കാനായില്ല; നടി ചിത്രയെ പറ്റി ലളിതശ്രീ
നടി ലളിതശ്രീ മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള താരമാണ്. അത് പോലെ തന്നെയാണ് നടി ചിത്രയും. ചിത്രയെ മലയാളികള്‍ മറക്കാനിടയില്ല. അമ്മ വേഷങ്ങളിലും സഹോദരി വേഷങ്ങളിലുമൊക്കെ ചിത്ര നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പെട്ടെന്നാണ് ചിത്രയുടെ മരണം സംഭവിച്ചത്. നെഗറ്റീവും പോസിറ്റീവുമായ വേഷങ്ങള്‍ ചിത്ര ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ചിത്രയ്ക്ക് എന്താണ് സംഭവിച്ചതെന്നും താനും ചിത്രയുമായുള്ള സൗഹൃദത്തെ പറ്റിയും തുറന്ന് പറയുകയാണ് ലളിത ശ്രീ. ചിത്രയും ഞാനും തമ്മില്‍ വളരെ അടുത്ത സൗഹൃദമായിരുന്നു. എല്ലാ ദിവസവും മൂന്ന് മണിക്കാണ് അവള്‍ എന്നെ വിളിക്കു ന്നത്. ചിലപ്പോള്‍ നാല് മണിക്കൂറോളം ഞങ്ങള്‍ സംസാരിക്കാറുണ്ട്. ജീവിതത്തെ പറ്റിയും പാചകത്തിലെ സംശയങ്ങളുമൊക്കെയാ യിരുന്നു ഞങ്ങള്‍ പരസ്പരം പറയുന്നത്. ചിത്രയ്ക്ക് സദ്യ വലിയ ഇഷ്ടമായിരുന്നു. ഓണത്തിനും വിഷുവിനുമെല്ലാം ഞാന്‍ അവളെ വിളിക്കുമായിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷമായി ചില മരണങ്ങള്‍ കുടുംബത്തില്‍ നടന്നതിനാല്‍ ഞാന്‍ ഓണം ആഘോഷിച്ചില്ല. എന്നെ സദ്യ കഴിക്കാന്‍ ഇത്തവണയും വിളിക്കുന്നില്ലേ എന്ന് ചോദിച്ചാണ് അവള്‍ എന്നെ ഒരിക്കല്‍ വിളിച്ചത്. ആ ഓണത്തിനും എനിക്ക് ആഘോഷിക്കാന്‍ പറ്റുമായിരുന്നില്ല. ഞാന്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്യുന്നുണ്ടെന്നു നിനക്ക് വേണോ എന്ന് അവള്‍ എന്നോട് ചോദിച്ചിരുന്നു. ആഘോഷി ക്കാനാവാത്തതിനാല്‍ വേണ്ട എന്നായിരുന്നു എന്റെ മറുപടി.

പിറ്റന്നേ് വൈകിട്ട് ഞാനറിയുന്നത് അവളുടെ മരണ വാര്‍ത്ത ആയിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ അമ്മ ബാത്ത്‌റൂമില് പോയിട്ട് ഏറെ നേരമായിട്ടും കതകു തുറന്നിരുന്നില്ലെന്നും പിന്നീട് നോക്കിയപ്പോള്‍ അമ്മയെ മരിച്ച നിലയില്‍ കാണുകയായിരുന്നുവെന്നുമാണ് മകള്‍ പറഞ്ഞത്. അവളുടെ മരണം എനിക്കൊട്ടും വിശ്വസിക്കാനാവു ന്നതല്ലായിരുന്നു.