മകള്‍ മാതംഗിയുടെ ആ സര്‍പ്രൈസ് കണ്ണു നനയിച്ചു, ഹൃദയം നിറച്ചു; കുറിപ്പുമായി ലക്ഷ്മി പ്രിയ

നടി, ബിഗ് ബോസ് താരം എന്നീ നിലകളിലെല്ലാം ആരാധകര്‍ക്ക് വളരെ സുപരിചിതയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴും അഭിനയത്തിലും സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മകളുടെയും ഭര്‍ത്താവിന്റെയും ഓരോ വിശേഷങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‌റെ മകള്‍ തന്ന വളരെ ഞെട്ടിച്ച് ഒരു സര്‍ പ്രൈസിനെ പറ്റി താരത്തിന്റെ ഭര്‍ത്താവ് ജയേഷ് പങ്കുവച്ച കുറിപ്പാണ് താരം പങ്കിട്ടിരിക്കുന്നത്.

ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എന്തോ ഞാന്‍ വല്ലാണ്ട് അസ്വസ്തനായി…കുറച്ച് ദേഷ്യവും വന്നു…പക്ഷെ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകള്‍ ചെയ്തതെന്താണെന്നറിയുവോ ..കഴിഞ്ഞ 3 വര്‍ഷമായി അവള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്…കൈകള്‍ പിറകില്‍ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയില്‍ വെച്ചു …എന്റെ കണ്ണുകള്‍ പൊത്തി… എന്നിട്ട് പറഞ്ഞു. ഇത് എന്റെ ഒരു ചെറിയ Surprise ആണ് അച്ഛനെ ടുത്തോ’..നിറഞ്ഞത് കണ്ണുകളല്ല.. ഹൃദയമാണ്..

ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്… ഇങ്ങനെ ഒരു മകളുടെ അച്ഛനാവാന്‍ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നു…Thank God..കോടി നന്ദി… കോടി പുണ്യം..അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊ രുനാള്‍ എന്റെ മകളുടെ കൈകളില്‍ ദൈവം തിരിച്ചെത്തിക്കട്ടെ..

അനുഗ്രഹാശ്ശിസ്സുകളോടെ… അച്ഛന്‍ എന്നാണ് താരം കുറിച്ചത്. എന്നും തന്റെ ജീവിതത്തിലെ ചെറിയ കാര്യ.ങ്ങള്‍ പോലും താരം ഷെയര്‍ ചെയ്യാറുണ്ട്. ജയേഷിനും ലക്ഷി്മിപ്രിയയ്ക്കും മാതംഗി എന്ന ഏക മകളാണുള്ളത്.

Comments are closed.