
തടിയുടെ പേരില്‍ സഹ താരങ്ങള്‍ പോലും പരിഹസിച്ചിട്ടുണ്ട്. ജന്മനാ അസുഖമുണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തിയത് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി മരുന്ന് കഴിക്കുകയാണ്; ലളിത ശ്രീ
പഴയ കാല നടി ലളിത ശ്രീയെ ഒരിക്കലും ആരും മറക്കാനിടയില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി ഒട്ടുമിക്ക ഭാഷക ലിലും താരം അഭിനയിച്ചു. എങ്കിലും മലയാളത്തിലാണ് താരം കൂടുതല്‍ അഭിനയിച്ചത്. ചക്കിക്കൊത്ത ചങ്കരന്‍, കിരാതം, വിട രുന്ന മൊട്ടുകള്‍, യുവജനോത്സവം, പഞ്ചാഗ്‌നി, വിട പറയും മുന്‍പേ,ശ്യാമ, മിസ്റ്റര് ബട്ലര്‍, അസുര വംശം തുടങ്ങി നിരവധി മലയാള ചലചിത്രങ്ങളുടെ ഭാഗമായി താരം മാറി. താരത്തെ പറ്റി ഓര്‍ക്കാന്‍ ഒറ്റ സിനിമ മതി. മിസ്റ്റര്‍ ബട്ട്‌ലറിലെ ഫാറ്റി ലേഡി യായി എത്തിയത് ലളിതശ്രീ ആയിരുന്നു. തമിഴിലടക്കം നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.

വലുപ്പമുള്ള ശരീര പ്രകൃതിയാല്‍ തന്നെ പലയിടത്തും ബോഡിഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നിരുന്നുവെന്ന ഇപ്പോള്‍ തുറന്ന് പറയു കയാണ് ലളിതശ്രീ. കാന്‍ ചാനലിനോടാണ് താരത്തിന്റെ തുറന്ന് പറച്ചില്‍. സിനിമയിലേയ്ക്ക് വരാനുണ്ടായ സാഹചര്യവും പി ന്നീട് സിനിമ തന്ന ജീവിതവുമെല്ലാം താരം തുറന്ന് പറഞ്ഞിട്ടുണ്ട്. താരം എപ്പോഴും അവിവാഹിതയായി തന്നെയാണ് ജീവിക്കു ന്നത്.

താനായിരുന്നു വീട്ടിലെ ഏക വരുമാന മാര്‍ഗമെന്നും വീട്ടിലെ പ്രാരാബ്ധങ്ങള്‍ മാറ്റാനായിട്ടാണ് താന്‍ സിനിമ ചെയ്തു തുടങ്ങിയ തെന്നും സഹ താരങ്ങളില്‍ നിന്ന് പോലും തനിക്ക് വണ്ണമുള്ളതിനാല്‍ പരിഹാസ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. അന്നൊക്കെ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. പിന്നീടാണ് എനിക്ക് ഹൈപ്പര്‍ തൈറോയിഡ് ഉണ്ടെന്നും തിരിച്ചറിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളുവെന്നും മരുന്ന് മുടക്കാനാവില്ലെന്നും വെറെ ഒന്നും ചെയ്യാനാകില്ലെന്നും വണ്ണം കൂട്ടാതെ നോക്കണമെന്നും താരം പറയുന്നു.

എനിക്ക് ജന്മനാ ഹൈപര്‍ തൈറോയ്ഡ് അസുഖം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അതൊന്നും കണ്ടു പിടിച്ചില്ല. വളരെ വൈകിയാണ് അത് കണ്ടെത്തിയത്. 15 വര്‍ഷമായി ഞാന്‍ മരുന്ന് കഴിക്കുകയാണ്. തടി കുറയാന്‍ വേണ്ടി ഡയറ്റും വ്യായാമങ്ങളും ചെയ്തിരുന്നു, പക്ഷെ തടി കുറഞ്ഞില്ല. പിന്നീടാണ് അസുഖം കണ്ടുപിടിച്ചത്. മരണം വരെ ഇതിന് മരുന്ന് കഴിക്കണമെന്നും താരം പറയുന്നു. പലരും ഇന്‍ജക്ഷന്‍ ചെയ്താണോ തടി കൂട്ടുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സങ്കടപ്പെട്ടിട്ടുണ്ട്.