അമ്മയുള്‍പ്പടെ വേണ്ട എന്ന് പറഞ്ഞ വിവാഹമായിരുന്നു, എന്നാല്‍ ആ ബന്ധത്തില്‍ ഞാനുറച്ചു നിന്നു, വിവാഹ ശേഷം കണ്ണീരിന്റെ നാളുകളായിരുന്നു, ഞാന്‍ ഒരു കുട്ടിയെ പ്രസവിച്ചിരുന്നു, പക്ഷേ…; പുറത്തറിയപ്പെടാത്ത വിവാഹ ജീവിതത്തെ പറ്റി ലളിത ശ്രീ

നടി ലളിതാ ശ്രീ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രേവശനത്തെ പറ്റി പറഞ്ഞിരുന്നു. വളെ ചെറുപ്പത്തില്‍ തന്നെയാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്. ആലത്തുര് കാരിയായ ലളിത ശ്രീ പിന്നീട് ഡോക്ടറായ അച്ഛനും തന്റെ കുടും ബത്തിനൊപ്പവും വിജയവാഡയിലേയ്ക്കു പോയതും പിന്നീട് അച്ഛന്റെ മരണവും രോഗിയായ അമ്മയും അനുജനുമൊത്തുള്ള ജീവിതവും വലിയ പ്രാരാബ്ധങ്ങള്‍ ഉണ്ടാക്കിയെന്നും പിന്നീട് ജീവിത മാര്‍ഗത്തിനായി സിനിമ തെരെഞ്ഞെടുത്തതും താരം പറ ഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത നടി അനുജനും കുടുംബത്തിനുമൊപ്പം ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്.

നടിയുടെ വിവാഹ ജീവിതത്തെ പറ്റി അധികമാര്‍ക്കും അറിയില്ല. എന്നാല്‍ താന്‍ വിവാഹിത ആയിരുന്നുവെന്ന് താരം തുറന്ന് പറയുകയാണ്. കാന്‍ ചാനല്‍ മീഡിയയോടാണ് താരത്തിന്റെ തുറന്ന് പറച്ചില്‍ വിവാഹ ജീവിതം തനിക്ക് സമ്മാനിച്ചത് സങ്കടത്തി ന്റെ അധ്യായമായിരുന്നുവെന്ന് താരം തുറന്ന് പറയുകയാണ്. പ്രണയമാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചുവെന്നും അങ്ങനെ വന്ന ഒരാള്‍ വന്ന് ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. എനിക്കും ഇഷ്ടാമായിരുന്നു. സിനിമയില്‍ തന്നെ നിരവധി പേര്‍ ഈ ബന്ധത്തില്‍ നിന്ന് തന്നെ പിന്‍മാറ്റാന്‍ നോക്കിയിരുന്നു. പക്ഷേ ഞാനത് ചെവിക്കൊണ്ടില്ല. വീട്ടില്‍ അമ്മയോട് ചോദിക്കാന്‍ ആവിശ്യപ്പെട്ടു. അമ്മയ്ക്ക് ഈ ബന്ധം ഇഷ്ടമില്ലായിരുന്നു.

അമ്മ ജാതിയൊക്കെ നോക്കുമായിരുന്നു. എന്നാല്‍ ജാതിയൊന്നും വലിയ സംഭവമാക്കി എടുക്കാത്ത ഞാന്‍ ആ ബന്ധത്തില്‍ ഉറച്ചു നിന്നു. അത് മതിയെന്ന തീരുമാനത്തില്‍ വിവാഹവും കഴിച്ചു. എന്നാല്‍ അത് വലിയ ഒരു തെറ്റായിരുന്നുവെന്ന് പിന്നീട് മനസിലാ യി. അയാള്‍ മറ്റൊരു ബന്ധം കിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അമ്മ മരിച്ചതിന് ശേഷമാണ് ഞങ്ങള്‍ വേര്‍ പിരിയുന്നത്. മാത്രമല്ല എനിക്കൊരു കുഞ്ഞ് ജനിച്ചിരുന്നു.

എന്നാല്‍ വെറും മൂന്ന് മാസം മാത്രമേ കുഞ്ഞ് ജീവിച്ചുള്ളു. അതിന് ശേഷമാണ് വേര്‍ പിരിയുന്നത്. പിന്നീട് രണ്ടാം വിവാഹ ത്തിനായി നിരവധി ആലോചനകള്‍ വന്നു. ജീവിതത്തില്‍ ആരെയും വിശ്വസിക്കരുതെന്ന് പഠിച്ചത് ആ ബന്ധത്തില്‍ നിന്നാണ്. ഇപ്പോള്‍ അനുജനൊപ്പമാണ് താമസിക്കുന്നത്. അനുജന്റെ ഭാര്യ മരിച്ചു. അനുജനും അനുജന്റെ മകനും ഭാര്യയുമാണുള്ളത്. അവസാനം വരെ എനിക്കാരുടെയും മുന്നില്‍ കൈനീട്ടാന്‍ സാധിക്കരുതെന്നും എന്നെ മരണത്തിന് മുന്‍പ് കിടത്തരുതെന്നുമാണ് എനിക്ക് ദൈവത്തോട് പ്രാര്‍ത്ഥന ഉള്ളത്. കാരണം എന്നെ നോക്കാന്‍ എന്റെ മാതാപിതാക്കളോ മക്കളെ ഭര്‍ത്താവോ ആരുമില്ലെന്നും താരം ദുഖത്തോടെ പറയുന്നു.

Comments are closed.