
ആ സിനിമയ്ക്കിടെ ദിലീപും ഞാനുമായി പിണങ്ങി. വലിയ പ്രശ്‌നത്തിലേയ്ക്ക് കാര്യങ്ങള്‍ പോയി, പരസ്പരം സംസാരിക്കാതെയാണ് കുറെ ദിവസം മുന്നോട്ട് പോയത്; സംവിധായകന്‍ ലാല്‍ജോസ് പറയുന്നു
മലയാള സിനിമയിക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. തന്‍രെ സിനിമകളെ കുറിച്ചും താരങ്ങളെക്കുറിച്ചും ലാല്‍ജോസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ദിലീപിനെ പറ്റി ലാല്‍ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്‍രെയും ലാല്‍ജോസിന്‍രെയും കോംബോയില്‍ ഇറങ്ങിയ മിക്ക പടങ്ങളും വളരെ ഹിറ്റായിരുന്നു. അക്കൂട്ടത്തില്‍ എന്നും എടുത്തു പറയേണ്ട ഒരു സിനിമ ആയിരുന്നു ചാന്ത് പൊട്ട്. ദിലീപിന്‍രെ കരിയറില്‍ തന്നെ നാഴിക കല്ലായി മാറിയ സിനിമയായിരുന്നു അത്. എന്നാല്‍ ആ
സമയത്ത് താനും ദിലീപും തമ്മില്‍ നല്ല പിണക്കത്തില്‍ ആയിരുന്നുവെന്ന് തുറന്ന് പറയുകയാണ് ലാല്‍ജോസ്.

സഫാരി ടിവിയോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കരിയറിന്റെ തുടക്കം മുതല്‍ താനും ദിലീപും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അത് ഇന്നുമുണ്ട്. സ്ഥിരമായി തന്റെ സിനിമകളില്‍ മേക്ക പ്പ്മാനായിരുന്ന സുദേവനുമായി രസികന്‍ എന്ന സിനിമയ്ക്കിടെ ഒരു തര്‍ക്കമുണ്ടായി. ഇനി മുതല്‍ സുദേവന്‍ മേയ്ക്കപ്പ് ചെയ്യേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അത് കൊണ്ട് തന്നെ സുദേവനെത്തിയില്ല. സുദേവനെ ഒഴിവാ ക്കിയതില്‍ ദിലീപിന് അന്ന് വിഷമം തോന്നി. അതിന്റെ വിരോധം ദിലീപിന് ഉണ്ടായിരുന്നു. ലൊക്കേഷനില്‍ അസ്വസ്ഥതയോടെയാണ് ദിലീപ് എത്തിയത്.

ഞാനായത് കൊണ്ടാണ് ദിലീപ് ക്ഷമിച്ചത്. ഒരു ദിവസം അഞ്ച് മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ച് മണിക്ക് സീന്‍ കഴിഞ്ഞ് ദിലീപിനോട് പോകാന്‍ പറഞ്ഞു. അതിനിടെയാണ് കടലില്‍ നിന്നും മണല്‍തി ട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കാണുന്നത്. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമാണ് അങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകുന്നതെന്ന് ഒരു മത്സ്യതൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്റെ സിനിമയില്‍ വേണമെന്ന് കരുതി. ദിലീപിനെ വിളിക്കാന്‍ അസിസ്റ്റന്റിനോട് പറഞ്ഞു.

എന്നാല്‍ ശരീരത്തില്‍ നിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് ദിലീപ് പറഞ്ഞു. പിന്നീട് കാരവാനില്‍ കയറി ദിലീപിനോട് ഞാന്‍ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ച് കയറ്റി സിബ് ഇട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അത് ഭയങ്കര പ്രശ്‌നത്തിലേയ്ക്ക് പോയി. എന്നോട് പിണങ്ങി. പിന്നീട് കുറെ ദിവസത്തേയ്ക്ക് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കി ടയില്‍ മീഡിയേറ്റേഴ്‌സായി രണ്ട് അസോസിയേറ്റ് ഡയറക്ടര്‍മാരുണ്ടായിരുന്നു. അന്നത്തെ സീനിന് ദിലീപ് വന്നു. ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍’ എന്ന പാട്ടില്‍ ആ രംഗം ചേര്‍ത്തുവെന്നും ദിലീപുമായുള്ള പ്രശ്‌നവും അവസാനിച്ചു വെന്നും ലാല്‍ജോസ് പറഞ്ഞു.