ഏക മകളുടെ ഹല്‍ദി ചടങ്ങ് വന്‍ ആഘോഷമാക്കി ലാലു അലക്‌സ്, ഭാര്യയ്ക്കും മക്കള്‍ക്കും കൊച്ചു മകള്‍ക്കുമൊപ്പം ആടിപ്പാടി താരം; വീഡിയോ വൈറല്‍

മലയാള സിനിമയില്‍ അച്ഛന്‍ റോളുകളില്‍ തിളങ്ങാന്‍ കഴിയുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ലാലു അലക്‌സ്.അന്നും ഇന്നും മലയാള സിനിമയുടെ ഭാഗമാണ് ലാലു അലക്‌സ്. ആദ്യകാലത്ത് സിനിമയില്‍ കുറച്ച് നെഗറ്റീവ് ഷെയ്്ഡുള്ള ക്യാരക്ടര്‍ ചെയ്യുന്ന നടനായിരുന്നെങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളിലേയ്ക്കും അദ്ദേഹം മാറി. ലാലു അലക്‌സ് എന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്.

ന്യൂജെന്‍ താരങ്ങളുടെ അച്ഛനായും തിളങ്ങുകയാണ് ലാലു അലക്‌സ്. ഇപ്പോഴിതാ തന്റെ സ്വന്തം മകളുടെ കല്യാണ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം. മൂന്ന് മക്കളാണ് താരത്തിനുള്ളത്, ബെന്‍, സെന്‍, സിയ എന്നാണ് മൂന്ന് മക്കളുടെ പേര്.ബെറ്റി യാണ് താരത്തിന്റെ ഭാര്യ. ഇളയ മകള്‍ സിയയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നും അതിന്‍രെ ഹല്‍ദി ആഘോഷത്തി ന്റെ വീഡിയോയും താരം ഇപ്പോള്‍ പങ്കിട്ടിരിക്കുകയാണ്. വളരെ സന്തോഷത്തോടെ മകളുടെ കാലില്‍ ഹല്‍ദി ഇടുകയാണ് അച്ഛന്‍ ലാലു അലക്‌സ്.

മൂത്ത രണ്ട് ആണ്‍മക്കളും കുഞ്ഞി പെങ്ങളുടെ വിവാഹത്തിന് എല്ലാവിധ കാര്യങ്ങളും ഓടി നടന്ന് ചെയ്യുകയാണ്. ലാലു അലക്‌ സിന്റെ ഒരേ ഒരു മകളാണ് സിയ. 1978 ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമോ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. 45 വര്‍ഷശത്തിലധികമായി സിനിമയില്‍ ഉണ്ടായിരുന്ന താരം ഇപ്പോഴും മലയാള സിനിമയുടെ ഭാഗ മാണ്. ഏകദേശം മൂന്നിറലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. താരത്തിന് ഒരു മകള്‍ കൂടി ഉണ്ടായിരുന്നു.

എന്നാല്‍ പത്താം മാസത്തില്‍ മകള്‍ മരിക്കുകയായിരുന്നുവെന്ന് മുന്‍പ് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഏക മകള്‍ സിയയുടെ വിവാഹം വളരെ ആര്‍ഭാടമായിട്ടാണ് താരം നടത്തുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വളരെ സന്തോഷത്തോടെ മകള്‍ക്കൊപ്പവും കൊച്ചുമകള്‍ക്കൊപ്പവും ഡന്‍സ് കളിക്കുന്ന വീഡിയേയും താരം പങ്കിട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Lalu Alex (@lalualexactor)

Comments are closed.