ഇദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അപ്പന്‍ മരിച്ചിട്ട് 16 കൊല്ലമായി എന്നത് പലര്‍ക്കും ഞെട്ടലാണ്; നടന്‍ ജെയിസിന്റെ മകന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകര്‍

മലയാള സിനിമയില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരങ്ങളുണ്ട്. അതില്‍ ഒരാ ളാണ് ജെയിംസ്. അങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷേ ആരാധകര്‍ മനസിലാക്കണമെന്നില്ല. മീശ മാധവനിലെ പുരുഷു എന്ന കഥാപാത്രം ചെയ്ത നടന്‍ എന്നും മലയാളികളുടെ മനസിലു ണ്ടാവും. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. ന്യൂഡല്‍ഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പത്രം, ഒരു മറവത്തൂര്‍ കനവ്, എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തയാ ളായിരുന്നു ജെയിംസ് ചാക്കോ. പട്ടാളം പുരുഷു ഇന്നും ആരാധകര്‍ക്ക് ചിരി പടര്‍ത്തുന്ന കഥാ പാത്രമാണ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം. എന്നാല്‍ അദ്ദേഹമില്ലാത്ത പിറന്നാള്‍ ദിനമായിരുന്നു അത്.

2007ലാണ് അദ്ദേഹം മരണപ്പെടുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ തന്റെ പിതാവിനെ പറ്റി എഴുതിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ ജെയിംസ് ചാക്കോയുടെ മകന്‍ ജിക്കു ജെയിംസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ‘Oct – 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രയുമായിട്ടും മലയാളികളുടെ മനസ്സില്‍ നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാ പാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്.

ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാ പാത്രങ്ങള്‍. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോ ഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷി ക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാനെന്നും കുറിച്ച് കൊണ്ടാണ് മകന്‍ ജിക്കു കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് വായിച്ചവരെല്ലാം തന്നെ ഒരു നിമിഷം അദ്ദേഹത്തെ ഓര്‍ത്ത് കാണണം. മാത്രമല്ല, അദ്ദേ ഹം ഈ ലോകത്ത് നിന്ന് വിട വാങ്ങിയെന്നും പലരും അറിഞ്ഞ് കാണില്ലായിരിക്കണം. അദ്ദേഹം അനസ്വരമാക്കിയ ചിത്രങ്ങള്‍ എന്നും മനസിലുണ്ടാകുമെന്നും ആരാധകര്‍ കമന്റു ചെയ്യുന്നുണ്ട്.

Comments are closed.