
മുപ്പത്തിയേഴ് വര്‍ഷമായിട്ടും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിട്ടില്ല. ആദ്യ രണ്ട് വിവാഹം പരാജയങ്ങള്‍; മൂന്നാമത് തനിക്ക് ലഭിച്ച ഭര്‍ത്താവ് നല്ല സുഹൃത്തെന്ന് നടി ലക്ഷ്മി
മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം അന്‍പത് കൊല്ലത്തിലധികം സജീവമായി നില്‍ക്കുന്ന താരമാണ് ലക്ഷ്മി. ലക്ഷ്മിയുടെ മകളും സിനിമാ താരമാണ്. ഐശ്വര്യ ഭാസ്‌കര് എന്ന നിയും തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ്. ഇപ്പോള്‍ സീരിയലുകളിലാണ് അമ്മയും മകളും കൂടുതലായി അഭിനയിക്കുന്നത്. ലക്ഷ്മിയും ഐശ്വര്യയും ഏറെ കാലമായി വേര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പങ്കിട്ട വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്‍രെ ഭര്‍ത്താവിനെ പറ്റിയാണ് ലക്ഷ്മി പറയുന്നത്.

മുപ്പത്തിയേഴ് വര്‍ഷമായി ഭര്‍ത്താവ് ശിവ ചന്ദ്രനുമായി ജീവിച്ചെങ്കിലും ഒരു തവണ പോലും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നാണ് ലക്ഷ്മി പറയുന്നത്. പല കാര്യങ്ങളിലും തങ്ങള്‍ ഇരുവരും തമ്മില്‍ അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വഴക്കിട്ടിട്ടില്ലെന്നാണ് താരം പറയുന്നത്. താരത്തിന്റെ മൂന്നാമത്തെ ഭര്‍ത്താവാണ് ശിവ ചന്ദ്രന്‍. 1969 ല്‍ ആയിരുന്നു ലക്ഷ്മിയുടെ ആദ്യ വിവാഹം നടന്നത്.

ഭാസ്‌കരന്‍ എന്നായിരുന്നു ആദ്യ ഭര്‍ത്താവിന്റെ പേര്. നടി ഐശ്വര്യ ഭാസ്‌കരന്‍ ആ ബന്ധത്തിലുണ്ടായ മകളാണ്. പിന്നീട് ഇവര്‍ ബന്ധം പിരിഞ്ഞു. നടന്‍ മോഹന്‍ ശര്‍മ യാണ് രണ്ടാമത്തെ ഭര്‍ത്താവ്. ചട്ട ക്കാരിയുടെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്.

ആ ബന്ധവും അഞ്ചു വര്‍ഷം കൊണ്ട് അവസാനിച്ചു. എന്നാല്‍ ശിവ ചന്ദ്രനുമായി 37 വര്‍ഷമായി സന്തോഷകരമായി ജീവിക്കു കയാണ് ലക്ഷ്മി. 2000ല്‍ ഇരുവരും സംയുക്ത എന്നൊരു മകളെ ദത്തെടുത്തിരുന്നു. ഇപ്പോഴും തെലുഹ്കിലും തമിഴിലുമെല്ലാം വളരെ സജീവമായ താരമാണ് ലക്ഷ്മി.