ആ വേദനയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തയായിട്ടില്ല. ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്, കൂടെ നിന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി; ലക്ഷ്മി ഗോപാല സ്വാമി

ലക്ഷ്മി ഗോപാല സ്വാമിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. നിരവധി സിനിമകള്‍ താരം മലയാളത്തില്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ താരം അത്ര സജീവമല്ല. തെന്നിന്ത്യയില്‍ ഒട്ടുമിക്ക ഭാഷകളിലും അഭിന യിച്ച നടി നല്ല നര്‍ത്തകിയുമാണ്. ജന്മം കൊണ്ട് കര്‍ണാടക്കാരിയായിരുന്നെങ്കിലും മലയാളികളുടെ ഏറെ പ്രിയ പ്പെട്ട നടിയാണ് ഇവര്‍. സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമാണ് ഇപ്പോള്‍ താരം. അടുത്തിടെയാണ് താരം തന്റെ ജീവിതത്തിലെ വലിയ ദുഖത്തിലൂടെ കടന്നുപോയ സമയത്തെ പറ്റിയും തനിക്കുണ്ടായ വലിയ നഷ്ടത്തെ പറ്റിയും പറഞ്ഞത്.

താരത്തിന്‍രെ അമ്മ കര്‍ണാടക സംഗീതത്തില്‍ വളരെ പ്രശസ്തയായിരുന്നു. നവരാത്രി ആഘോഷത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന സമയത്താണ് അമ്മ മരണപ്പെടുന്നത്. ലക്ഷ്മി തന്നെയാണ് അമ്മ മരണപ്പെട്ടെന്നും അമ്മയുടെ ആത്മശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കുറിച്ചത്. ഇപ്പോഴിതാ താരം അന്ന് ആശ്വസിപ്പിച്ചവര്‍ക്ക് നന്ദി അര്‍പ്പിച്ചെത്തിയിരിക്കുകയാണ്. അമ്മ പോയതോടെ ഞങ്ങളുടെ ലോകം തന്നെ അവസാനിച്ചുവെന്നാണ് കരുതിയത്. നിശ്ചലമായി നില്‍ക്കുന്ന അവസ്ഥ മാറി വരികയാണ്.

ആ ദു:ഖത്തില്‍ നിന്നും പതിയെ കരകയറി വരികയാണ് എല്ലാവരും. അമ്മയുടെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ഇനിയും തുടരണം. വിഷമഘട്ടത്തില്‍ കൂടെ നിന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവരോടും നന്ദി പറ യുന്നു. നല്ല വാക്കുകളും പ്രാര്‍ത്ഥനകളുമെല്ലാം ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു.’ എന്ന് ലക്ഷ്മി ഇന്‍ സ്റ്റാഗ്രാമില്‍ കുറിച്ചു.

ഈ വിയോഗം വിശ്വസിക്കാനാവുന്നതല്ലെന്നും, ശരിക്കും ഷോക്കായി എന്നുമാണ് നടി ശ്വേത മേനോന്‍ പങ്കിട്ടത്. അമ്മയായിരുന്നു ലക്ഷ്മിക്കെല്ലാം. തന്റെ വളര്‍ച്ചയ്ക്കെല്ലാം പിന്തുണ നല്‍കിയത് അമ്മയാണെന്നും താരം പറയുന്നു. ഇപ്പോഴും നൃത്ത പരിപാടികളില്‍ സജീവമാണ് താരം. ഇതുവരെ വിവാഹിതയാകാത്ത ലക്ഷ്മിക്ക് അമ്മ ആയിരുന്നു എല്ലാം. ആരാധകരും താരത്തിനെയും കുടുംബത്തെയും ആശ്വസിപ്പിക്കുകയാണ്.

Comments are closed.