അപകടം ഉണ്ടായപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്‍ വേദന കൊണ്ട് പുളയുന്നതാണ്; സുധി ചേട്ടന്‍ എനിക്ക് സ്വന്തം സഹോദരനായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍

അപ്രതീക്ഷിതമായ ദുരന്തമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്റ്റാര്‍ മാജിക്കിന് വളരെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിനു അടിമാലിയും കൊല്ലം സുധിയും.  പെട്ടെന്ന് കൊല്ലം സുധി ഈ ലോകത്തു നിന്ന് പോകുമെന്ന് ആരും കരുതിയിരുന്നില്ല. ജീവിതം തന്നെ സുധിക്ക് മുന്നില്‍ മാനസികമായും സാമ്പത്തികമായും വെല്ലുവിളികള്‍ തീര്‍ത്തപ്പോള്‍ സുധി തളരാതെ പിടിച്ചു നിന്നിരുന്നു. ഒടുവില്‍ സുധി വിഷമങ്ങള്‍ ഇല്ലാതെ ലോകത്തേയ്ക്ക് പോയി. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്ര സുധിയെയും ബിനുവിനെയും പറ്റി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

സുധിയെ അവസാനമായി കാണാനെത്തിയ സ്റ്റാര്‍ മാജിക് താരങ്ങളെല്ലാം വലിയ കരച്ചിലായിരുന്നു. അത് എല്ലാവരും കണ്ടതാണ്. നല്ലവരെയൊക്കെ ദൈവം നേരത്തെ വിളിക്കും.സുധി ചേട്ടന്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ കണ്ടതാണ്. സുധി ചേട്ടന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ എന്നോട് പറയുമായിരുന്നു. ഷൂട്ടിനിടാന്‍ ഞാനായിരുന്നു ചേട്ടന് ഷര്‍ട്ട് സെലക്ട് ചെയ്തിരുന്നത്.

സുധി ചേട്ടന്റെ കുടുംബവുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഫാമിലി കഴിഞ്ഞേ സുധി ചേട്ടന് മറ്റെന്തും ഉള്ളു. ഷൂട്ടിനിടയില്‍ ബ്രേക്കിലൊക്കെ ചേട്ടന്‍ ആദ്യം വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമാ യിരുന്നു.കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. എന്നാല്‍ കുറച്ച് സമയമെടുക്കും.

അപകടം ഉണ്ടായപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്‍ വേദന കൊണ്ട് പുളയുന്നതാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ഒരു ട്രോമ ബിനു ചേട്ടനുണ്ട്. മഹേഷിന്റെ സര്‍ജറി കഴിഞ്ഞു. നിങ്ങളെല്ലാവരും അവര്‍ക്കെല്ലാം വേണ്ടി പ്രാര്‍ത്ഥിക്ക ണമെന്നും കരഞ്ഞു കൊണ്ട് ലക്ഷ്മി പറഞ്ഞു.

Articles You May Like

Comments are closed.