ഭര്‍ത്താവിന് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ സാന്ത്വനമായി കൂടെ നിന്നത് നിയ ആയിരുന്നു, ഞങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്; നിയയെ വീണ്ടും കണ്ടതിനെ പറ്റി ലക്ഷ്മി പ്രിയ

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയായിരുന്നു നിയ. എന്നാല്‍ നിയ ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. വിവാഹ ശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്താണ് നിയ താമസിക്കുന്നത്. എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ നിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുമായിരുന്നു. അടുത്തിടെ തന്റെ വെയിറ്റ് ലോസ് ജേര്‍ണിയെ പറ്റി താരം പറഞ്ഞിരുന്നു. രണ്ട് ആണ്‍കുട്ടികളാണ് നിയയ്ക്കുള്ളത്. ഇളയ കുട്ടി ജനിച്ചതോടെയൈണ് തനിക്കു വണ്ണം വച്ചതെന്നും അത് മാറ്റാനായി ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

അമ്മ, കറുത്തമുത്ത്, കല്യാണി തുടങ്ങിയ സീരിയലുകളിലെല്ലാം താരം സജീവമായിരുന്നു. ഇപ്പോഴിതാ നിയ തന്റെ അടുത്ത സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയതിനെ പറ്റി പറയുകയാണ്. അത് മറ്റാരുമല്ല, സിനിമ താരം ബിഗ് ബോസ് താരം ലക്ഷ്മി പ്രിയയെയാണ്. ലക്ഷ്മി പ്രിയ അടുത്തിടെ യുകെയില്‍ പോയപ്പോഴാണ് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയത്. ഇതിന്റെ വീഡി യോയും ഇവര്‍ പങ്കിട്ടിട്ടുമുണ്ട്. കുറെ വര്‍ഷങ്ങളായി ഉള്ള സൗഹൃദമാണ് ഞങ്ങളുടെതെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം കൂടെ ഉണ്ടായിരുന്നുവെന്നും സാധാരണ സീരിയല്‍ മേഖല വലിയ സൗഹൃദമൊന്നും സൂക്ഷിക്കാറില്ലെന്നും എന്നാല്‍ തങ്ങള്‍ ഇരുവരും വലിയ സൗഹൃദത്തിലാണെന്നും താരം പറയുന്നു.

സൂര്യ ടിവിയുടെ ഒരു ഷോയ്ക്കായി ചെന്നൈയിലേയ്ക് പോകുമ്പോള്‍ ആ ഫ്‌ളെറ്റില്‍ നിയയും ഉണ്ടായിരുന്നു. അതാണ് സൗഹൃദ ത്തിന്റെ തുടക്കം. അന്ന് മകള്‍ ജനിച്ചിട്ട് കുറച്ച് നാളുകളേ ആയുള്ളു. പ്രീ മേച്വര്‍ ബേബി ആയതിനാല്‍ കുറച്ച് കഷ്ട്ടപ്പാട് ആയിരുന്നു യാത്ര. ചെന്നൈ യാത്ര കഴിഞ്ഞ് ഒരുമിച്ചാണ് ഞങ്ങള്‍ തിരിച്ച് കേരളത്തിലെത്തിയത്.

എന്റെ കാറിലാണ് ഞാന്‍ നിയയെ ഡ്രോപ്പ് ചെയ്യുന്നത്. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ആ കാര്‍ ആക്‌സിഡന്റായി. എന്റെ ഭര്‍ത്താവിന് അപകടം പറ്റി. ആ സമയത്ത് മോളുടെ നൂലുകെട്ട് നടത്താമൊന്നാക്കെ ആഗ്രഹിച്ച സമയമായിരുന്നു. വളരെ തകര്‍ന്ന അവസ്ഥ ആയിരുന്നു. അപ്പോഴെല്ലാം തനിക്ക് തുണയായത് സാന്ത്വനത്തിനെത്തിയതും നിയ ആയിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Comments are closed.