ഇതാണ് ഞങ്ങളുടെ രാജകുമാരന്‍ ലെവി, മാതാപിതാക്കളായുളള സാഹസിക യാത്ര തുടങ്ങുകയാണ്; മകന്റെ ചിത്രം പങ്കുവച്ച് ലിന്റു റോണി

നടി, സോഷ്യല്‍ മീഡിയ ഇന്‍ഫ്്‌ളുവന്‍സര്‍, യു ട്യൂബര്‍ എന്നീ നിലകളിലെല്ലാം ആരാധകരുള്ള താരമാണ് ലിന്റു റോണി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം അമ്മയായത്. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭര്‍ത്താവ് റോണിക്കും ആദ്യ കണ്‍മണി ജനിച്ചത്. വിവാഹ ശേഷം ലണ്ടനില്‍ സെറ്റിലായ ലിന്റു പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമായി. റീല്‍സുകളിലും താരമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലിന്റു ഗര്‍ഭിണി ആണെന്ന വിവരം പങ്കിട്ടത്. തങ്ങളുടെ രാജകുമാരന്‍ എത്തിയെന്ന് അറിയിച്ചാണ് ലിന്റു കുഞ്ഞുണ്ടാ വിവരം പങ്കിട്ടത്.

സോഷ്യല്‍ മീഡിയയില്‍ കുട്ചികളില്ലാത്തതിന്റെ പേരില്‍ നിറയെ പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടി വന്ന താരമാണ് ലിന്റു റോണി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണി ആയതിന്‍രെ സന്തോഷവും പ്രെഗനന്‍സി ചെക്ക് ചെയ്യുന്ന തിന്റെ സന്തോഷവും സങ്കടവുമെല്ലാം താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. റോണി എന്ന വ്യക്തിയുമായി ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ലിന്റു വിവാഹം കഴിക്കുന്നത്. പിന്നീട് ലിന്റു ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സെറ്റിലാവുക ആയിരുന്നു.

ഗര്‍ഭിണി ആയതിന് മുന്‍പും ശേഷവും എല്ലാ വിശേഷങ്ങളും താരം പങ്കിട്ടിരുന്നു. അവസാനത്തെ ആഴ്ച്ച സ്‌കാനിങ്ങിന് പോകുന്നതിന്റെ വീഡിയോയും ഹോസ്പിറ്റല്‍ ബാഗ് പാക്കിങ്ങുമൊക്കെ താരം വീഡിയോയില്‍ പങ്കിട്ടിരുന്നു. താരത്തിന്റെ ജെന്‍ര്‍ റീവില്‍ ചടങ്ങും വളക്കാപ്പും സര്‍പ്രൈസ് ബേബി ഷവറുമൊക്കെ വലിയ രീതിയില്‍ തന്നെ ഇവര്‍ ആഘോഷമാക്കിയിരുന്നു.

തനിക്ക് ആണ്‍ കുട്ടിയാണ് ജനിക്കുന്ന തെന്ന് താരം പറഞ്ഞിരുന്നു സിസേറിയനിലൂടെയാണ് താരത്തിന് കുട്ടി ജനിച്ചത്. ഇപ്പോഴിതീ മകനെ പരിചയപ്പെടുത്തി ചിത്രം പങ്കിട്ടിരിക്കുകയാണ് ലിന്റു. ഇതാണ് ഞങ്ങളുടെ ലെവി. രണ്ട് മനുഷ്യരായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയിതാക്കളായി പിന്നീട് ഞങ്ങള്‍ കപ്പിള്‍സായി ഇപ്പോഴിതാ ഞങ്ങള്‍ മൂന്ന് പേരുമായി. മാതാപിതാക്കളായുള്ള സാഹസിക യാത്ര തുടങ്ങുകയാണ് ഞങ്ങളെന്ന കുറിപ്പോടെയാണ് ലിന്റു മകനുമൊത്തുള്ള ചിത്രം പങ്കിട്ടത്.

Comments are closed.