മകന്‍ ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോള്‍ തന്നെ ആ സൗഭാഗ്യം ഞങ്ങളെ തേടിയെത്തി. സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലിന്റു റോണി

സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന താരമായിരുന്നു ലിന്റു റോണി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇപ്പോള്‍ ഒരു വ്‌ളോഗറുമാണ്. അടുത്തിടെയാണ് താരത്തിന് ഒരു കുട്ടി ജനിച്ചത്. വിവാഹ ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരത്തിന് കുട്ടി ജനിക്കുന്നത്. നിരവധി കളിയാ ക്കലുകള്‍ ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരില്‍ തനിക്ക് കേള്‍ക്കേണ്ടി വന്നതെന്നും അതിനു ശേഷം ഏറെ പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് ദൈവം കുഞ്ഞിനെ തന്നതെന്നും താരം പറഞ്ഞിട്ടുണ്ട്.

ഗര്‍ഭിണിയായതു മുതലുള്ള വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. കുഞ്ഞിന്റ ജെന്‍ഡര്‍ റിവീല്‍ ചടങ്ങും വളരെ ഗംഭീരമായി താരം ആഘോഷമാക്കിയരുന്നു. സിസേറിയനിലൂടെയാണ് താരം കുട്ടിക്ക് ജന്മം നല്‍കിയത്. ലെവി എന്നാണ് കുട്ടിയുടെ പേര്. മകന്‍ വന്നതിന് ശേഷം വളരെസന്തോഷത്തോടെയാണ് താന്‍ ഓരോ കാര്യവും ചെയ്യു ന്നതെന്നാണ് താരം പറയുന്നത്. ഇപ്പോഴിത മകന്‍ ജനിച്ച് രണ്ട് മാസത്തിനുള്ളില്‍ ലഭിച്ച സൗഭാഗ്യത്തെ പറ്റി ലിന്റു പങ്കിട്ടെത്തിയിരിക്കുകയാണ്.

മകന്‍ ബ്രിട്ടീഷ് പാസ് പോര്‍ട്ട് ലഭിച്ചിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഞങ്ങളുടെ കുടുംബത്തിലെ ആദ്യ ബ്രിട്ടീഷ് പൗരനാണ് ലെവി എന്നും താരം പറയുന്നു. ‘ദൈവമേ നിനക്ക് സ്തുതി മോന്‍ 2 മാസം പൂര്‍ത്തി യാക്കി ഒപ്പം അവന്റെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ആണ് അവന്റെ കൈയിലുള്ളത്. ഞങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ ബ്രിട്ടീഷ് പൗരനായ ലെവിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ചിത്രം പങ്കിട്ട് താരം കുറിച്ചത്.

ഭാര്യ, എന്ന് സ്വന്തം കൂട്ടുകാരി എന്നീ സീരിയലുകളില്‍ താരം ഉണ്ടായിരുന്നു. മകനിപ്പോള്‍ രണ്ടു മാസം കഴി ഞ്ഞിരിക്കുകയാണ്. അടുത്തിടെയാണ് താരം തന്റെ വെയിറ്റ്‌ലോസ് വീഡിയോ പങ്കിട്ടത്. ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കിടുന്ന ലിന്റു ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സെറ്റിലാണ്. താരത്തിന് നിരവധി ആരാധകരും ഉണ്ട്.

Comments are closed.