വളരെ സങ്കടകരമായ അവസ്ഥയായിരുന്നു. ലെവി ബേബിക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം; നിറ കണ്ണുകളോടെ ലിന്റു റോണി

ഭാര്യ എന്ന സീരിയലിലൂടെയും പിന്നീട് ആദം ജോണ്‍ തുടങ്ങിയ സിനിമകലിലൂടെയും ആരാധക ശ്രദ്ദ പിടിച്ചു പറ്റിയ നടിയാണ് ലിന്റു റോണി. എന്നാല്‍ ഏറെ കാലമായി അഭിനയത്തില്‍ നിന്ന് മാറി താരം സോഷ്യല്‍ മീഡിയ താരവും വ്‌ളോഗറുമൊക്കെ യാണ്. അടുത്തിടെയാണ് താരത്തിന് കുട്ടി ജനിച്ചത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലിന്റുവിന് ഒരു കുട്ടി ജനിച്ചത്. കുട്ടിയില്ലാത്തതിനാല്‍ തന്നെ ഒരുപാട് പരിഹാസങ്ങളും കുറ്റപ്പപ്പെടുത്തലുകളും തനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നുവെന്നും ഒടുവില്‍ തനിക്ക് വളരെ സന്തോഷിക്കാനായി തന്റെ മകന്‍ ലെവിയെ ദൈവം തന്നുവെന്നും താരം പറയുന്നു.

അടുത്തിടെ ഡെലിവറി സ്റ്റോറിയും താരം പങ്കിട്ടിരുന്നു. കുട്ടി ബ്രീച്ച് പോസിഷനിലായതിനാല്‍ തനിക്ക് സിസേറിയനായിരുന്നു വെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വളരെ ദുഖത്തോടെയുള്ള വീഡിയോ താരം പങ്കിട്ടിരിക്കുകയാണ്. ആശുപത്രി യില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ തന്‍രെ മകന് ബ്രീത്തിങ് പ്രശ്‌നം വന്നുവെന്നും ബ്രെസ്‌ററ് ഫീഡ് നല്‍കിയപ്പോഴാണ് അത് ശ്രദ്ധിച്ചതെന്നും ആശുപത്രിയില്‍ നിന്ന് ബോട്ടില്‍ ഫീഡ് നല്‍കിയപ്പോഴും ബ്രീത്തിങ് പ്രശ്‌നം ഉണ്ടായി എന്നും പെട്ടെന്ന് കുട്ടിയെ എന്‍ ഐസിയുവിലേയ്ക്ക് മാറ്റിയെന്നും താരം പറയുന്നു.

വളരെ സങ്കടകരമായ അവസ്ഥയാണെന്നും ജനിക്കുന്ന മിക്ക കുട്ടികള്‍ക്കും എന്തെങ്കിലും തരത്തില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുമെന്നും സിസേറിയന്‍ കഴിഞ്ഞ് റെസ്്റ്റ് പോലും എടുക്കാതെയാണ് മകന് വേണ്ടി ഓടിയതെന്നും ആ സമയം മോന് പെട്ടെന്ന് അസുഖം കുറയണെന്നും ഡോക്ടറും നേഴ്‌സുമാരുമൊക്കെ ഒരുപാട് ആശ്വസിപ്പിച്ചുവെന്നും കുറച്ച് ദിവസം മകന് ആന്റിബയോട്ടിക് നല്‍കണമെന്നും താരം പറഞ്ഞിരിക്കുകയാണ് വീഡിയോയില്‍.

മകനെ എന്‍എസിയുവില്‍ നിന്ന് ഇപ്പോള്‍ തന്റെ അരികില്‍ കൊണ്ടുവന്നുവെന്നും ഡിസ്ചാര്‍ജ് ആയി വീട്ടില്‍ ചെന്നാലും ബേബിക്ക് പെട്ടെന്ന് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിനാല്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടേഴ്‌സ് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. എല്ലാവരും മകന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും എന്നെ കൂടുതല്‍ ശക്തയാക്കാനാണ് ദൈവം ഇങ്ങനെയൊരു ചെറിയ വിഷമം എനിക്ക് തന്നതെന്നും താരം വീഡിയോയില്‍ പറയുന്നു. ആരാധകരും താരത്തെ ആശ്വസിപ്പിക്കുകയും മകന് വേണ്ടി പ്രാര്‍ത്ഥനകള്‍ നേരുകയുമാണ്.

Comments are closed.