
സര്‍പ്രൈസ് ബേബി ഷവര്‍ വീഡിയോയുമായി ലിന്റു, വളരെ സന്തോഷമായെന്ന് താരം; ആശംസകളുമായി ആരാധകര്‍
സിനിമ സീരിയല്‍ മേഖലയിലെല്ലാം സജീവമായിരുന്നു നടി ലിന്റു. പിന്നീട് അഭിനയത്തില്‍ നിന്നു മാറി താരം സോഷ്യല് മീഡിയയില്‍ വളരെ സജീവമാണ്. വ്‌ളോഗിങ്ങാണ് താരം കൂടുതല്‍ ചെയ്യുന്നത്. ലിന്റു അമ്മയാകാനി രിക്കുകയാണ്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലിന്റുവിനെ തേടി ഈ ഭാഗ്യം എത്തുന്നത്.

വിശേഷ വാര്‍ത്ത താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജീലൂടെ അറിയിച്ചത്. ജൂണിലാണ് കുട്ടി എത്തുന്നതെന്നും താരം പറഞ്ഞിരുന്നു. കുട്ടികളില്ലാത്തിന്റെ പേരില്‍ ഏറെ കളിയാക്കലുകള്‍ക്കും പരിഹാസ ങ്ങള്‍ക്കും ഇരയാകേണ്ടി വന്നിരുന്നു ലിന്റു. ഏറെ കാത്തിരിപ്പികുകള്‍ക്കൊടുവില്‍ തന്റെ കണ്‍മണി ജനിക്കാനി രിക്കുകയാണ്.

താരത്തിന്റെ ജെന്‍ഡര്‍ റീവില്‍ ആഘോഷവും വളക്കാപ്പുമൊക്കെ താരം ചിത്രങ്ങള്‍ സഹിതം പങ്കിട്ടിരുന്നു. വളരെ അനുഗ്രഹീതമായി എന്നും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താനും വളക്കാപ്പിനായി ഒരുങ്ങിയെന്നുമാണ് താരം ചിത്രങ്ങള്‍ പങ്കിട്ട് പറഞ്ഞത്. ആണ്‍കുട്ടിയാണ് താരത്തിന് ജനിക്കാനിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് താരം താമസിക്കുന്നത്. റോണിയുമായി ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹം കഴി ക്കുന്നത്.

ഇപ്പോഴിതാ കുടുംബവും തന്റെ സുഹൃത്തുക്കളും ചേര്‍ന്ന് തനിക്കായി ഒരുക്കിയ സര്‍പ്രൈസ് ബേബി ഷവറിനെ പറ്റിയാണ് ലിന്റു പങ്കിടുന്നത്. ബേബിയുടെ വെയിറ്റ് കൂടുന്നതിനാല്‍ ചെക്കപ്പ് ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. സര്‍പ്രൈസ് നല്‍കാനും സ്വീകരിക്കാനും ഇഷ്ടമാണെന്ന് ലിന്റു പറയുന്നുണ്ട്.. കേക്കും കേക് പോപ്‌സും എല്ലാം കൊണ്ട് വളരെ ഭംഗിയിലാണ് ബേബി ഷവര്‍ നടന്നത് വളരെ സന്തോഷമായെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം താരം ആശുപത്രിയിലേയ്ക്ക് പോകുന്നതിന് മുന്‍പായി ഹോസ്പിറ്റല്‍ ബാഗ് പാക്ക് ചെയ്യുന്ന വീഡിയോയും കാണിച്ചിരുന്നു.