
ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യ കണ്‍മണി എത്തി; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയായ സന്തോഷം പങ്കിട്ട് ലിന്റു റോണി
സോഷ്യല്‍ മീഡിയയിലെ താരമാണ് ലിന്റു റോണി. ഭാര്യ എന്ന സീരിയലിലൂടെ രഹ്ന എന്ന കഥാ പാത്രത്തെ അവതരിപ്പിച്ച ലിന്റു റോണി പിന്നീട് ആദം ജോണ്‍ പോലുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു. ശേഷം ലണ്ടനില്‍ സെറ്റിലായ ലിന്റു പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമായി. റീല്‍സുകളിലും താരമായിരുന്നു. ഇവര്‍ക്ക് യൂ ട്യൂബ് ചാനലുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലിന്റു ഗര്‍ഭിണി ആണെന്ന വിവരം പങ്കിട്ടത്. ഇപ്പോഴിതാ താരം അമ്മയായിരിക്കുകയാണ്.

തങ്ങളുടെ രാജകുമാരന്‍ എത്തിയെന്ന് താരം അറിയിച്ചിരിക്കുക യാണ്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കുട്ടി ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടി വന്ന താരമാണ് ലിന്റു റോണി. കുട്ടികളില്ലാത്തിന്റെ പേരിലും സറോഗസി ചെയ്യുവെന്നുമൊക്കെ പലരും താരത്തെ വാക്കുകള്‍ കൊണ്ട് മുറി പ്പെടുത്തിയിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണി ആയതിന്‍രെ സന്തോഷവും പ്രെഗനന്‍സി ചെക്ക് ചെയ്യുന്ന തിന്റെ സന്തോഷവും സങ്കടവുമെല്ലാം താരം തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. റോണി എന്ന വ്യക്തിയുമായി ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ലിന്റു വിവാഹം കഴിക്കുന്നത്. പിന്നീട് ലിന്റു ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ സെറ്റിലാവുക ആയിരുന്നു. ഗര്‍ഭിണി ആയതിന് മുന്‍പും ശേഷവും എല്ലാ വിശേഷങ്ങളും താരം പങ്കിട്ടിരുന്നു.

അവസാനത്തെ ആഴ്ച്ച സ്‌കാനിങ്ങിന് പോകുന്നതിന്റെ വീഡിയോയും ഹോസ്പിറ്റല്‍ ബാഗ് പാക്കിങ്ങുമൊക്കെ താരം വീഡിയോയില്‍ പങ്കിട്ടിരുന്നു. താരത്തിന്‌റെ ജെന്‍ര്‍ റീവില്‍ ചടങ്ങും വളക്കാപ്പും സര്‍പ്രൈസ് ബേബി ഷവറുമൊക്കെ വലിയ രീതിയില്‍ തന്നെ ഇവര്‍ ആഘോഷമാക്കിയിരുന്നു. തനിക്ക് ആണ്‍ കുട്ടിയാണ് ജനിക്കുന്ന തെന്ന് താരം പറഞ്ഞിരുന്നു സിസേറിയനിലൂടെയാണ് താരത്തിന് കുട്ടി ജനിച്ചത്. അകാലത്തില്‍ മരിച്ചുപോയ അനുജനായ മോനുട്ടന്റെ പേരാകും താന്‍ ആണ്‍ കുട്ടിയാണെങ്കില്‍ ഇടുന്നതെന്നും താരം പറഞ്ഞിരുന്നു. നിരവധി പേരാണ് ലിന്റുവിനും റോണിക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.