എനിക്ക് മോനൂട്ടനെ പോലെയുള്ള കുഞ്ഞാകുമെന്നും പ്രീമേച്വര്‍ ബേബിയായിരിക്കുമെന്നും പലരും പറഞ്ഞു,എന്നാല്‍ പ്രാര്‍ത്ഥന കൊണ്ട് നല്ല ഒരു കുട്ടിയെ ദൈവം തന്നു; ലിന്റു റോണി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമായ താരമാണ് ലിന്റു റോണി. ഭാര്യ എന്ന സീരിയലിലൂടെയാണ് രഹ്ന അഭിനയത്തിലേയ്ക്ക് കടന്ന് വരുന്നത്. ലിന്റു റോണി പിന്നീട് ആദം ജോണ്‍ പോലുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു. ശേഷം ലണ്ടനില്‍ സെറ്റിലായ ലിന്റു പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമായി. റീല്‍സുകളിലും താരമായിരുന്നു.

ഇവര്‍ക്ക് യൂ ട്യൂബ് ചാനലുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലിന്റു ഗര്‍ഭിണി ആണെന്ന വിവരം പങ്കിട്ടത്. പിന്നീടുള്ള എല്ലാ വിശേഷങ്ങളും ജെന്‍ഡര്‍ റിവീലിന്റെ വീഡിയോയും താരം പങ്കിട്ടിരുന്നു. അടുത്തിടെയാണ് താരം അമ്മയായത്. ആണ്‍കുട്ടിയാ ണ് താരത്തിന് ജനിച്ചത്.ലെവി എന്നാണ് ലിന്‌റു മകന് പേരിട്ടത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കുട്ടി ജനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറയെ പരിഹാസങ്ങള്‍ക്കും ഇരയാകേണ്ടി വന്ന താരമാണ് ലിന്റു റോണി. കുട്ടികളി ല്ലാത്തിന്റെ പേരിലും സറോഗസി ചെയ്യുവെന്നുമൊക്കെ പലരും താരത്തെ വാക്കുകള്‍ കൊണ്ട് മുറി പ്പെടുത്തിയിരുന്നു.

കുട്ടി എത്തിയതിന് ശേഷമുള്ള വിശേഷവും താരം പങ്കിടാറുണ്ട്. ലിന്റുവിന് ഭിന്നശേഷിക്കാരനായിരുന്ന ഒരു സഹോദരനുണ്ടാ യിരുന്നു. മോനൂട്ടന്‍ എന്ന് വിളിക്കുന്ന അനുജനെ പറ്റി ലിന്റു എപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ താരം ഡെലിവറി സ്‌റ്റോറി പങ്കിട്ട് തന്റെ തനിക്ക് കുട്ടിയില്ലാത്തിതന്റെ പേരില്‍ കേട്ട പരിഹാസങ്ങളെ പറ്റി തുറന്ന് പറയുകയാണ്.

പെട്ടെന്നാണ് സിസേറിയന്‍ തീരുമാനിച്ചത്. എന്നെ പലരും കുട്ടികളില്ലാത്തതിന്റേ പേരില്‍ പരിഹസിച്ചപ്പോള്‍ പിടിച്ച് നിന്നത് പ്രാര്‍ത്ഥന കൊണ്ടാണ്. എനിക്ക് മോനൂട്ടനെ പോലെയുള്ള കുഞ്ഞാകുമെന്നും പ്രീമേച്വര്‍ ബേബിയായിരിക്കുമെന്നും പലരും പറഞ്ഞുവെന്നും എന്നാല്‍ നല്ല ഒരു കുട്ടിയെ തന്നെ എനിക്ക് കിട്ടിയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.