എല്‍എല്‍ബി അവസാന വര്‍ഷ പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പാണ് എനിക്ക് ജീവ പര്യന്തം ശിക്ഷ വിധിക്കുന്നത്. അന്ന് 22 വയസായിരുന്നു പ്രായം, പരീക്ഷ കഴിഞ്ഞ് ജയിലിലേയ്ക്കാണ് പോയത്; ബാബുരാജ് പറയുന്നു

ബാബുരാജ് എന്ന നടന്‍ വില്ലനായും ക്യാരക്ടര്‍ റോളുകളിലും കോമഡി റോളുകളിലുമെല്ലാം നമ്മെ അമ്പരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ താന്‍ മുന്‍പ് ജയിലില്‍ പോയ സംഭവത്തെ പറ്റിയാണ് താരം തുറന്ന് പറഞ്ഞത്. ലോകോളേജിലാണ് ഞാന്‍ പഠിച്ചത്. പരീക്ഷയുടെ പിറ്റേന്നാണ് താന്‍ ജയിലില്‍ പോകുന്നതെന്നും താരം വ്യക്തമാക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ ങ്ങള്‍ വ്യക്തമാക്കിയത്. എല്‍എല്‍ബി പരീക്ഷയുടെ രണ്ട് ദിവസം മുന്‍പാണ് എനിക്ക് കോടതി ജീവ പര്യന്തം ശിക്ഷ വിധിക്കുന്നത്ന മ്മള്‍ കേസ് തോറ്റു. ഇനി നീയാ പരീക്ഷ പാസായാല്‍ മാത്രമേ രക്ഷയുള്ളൂ.

പഠിക്കാന്‍ വേണ്ടി പുസ്തകം എടുക്കുമ്പോള്‍ മനസില്‍ വരുന്നത് ജയിലില്‍ പാറ പൊട്ടിക്കുന്ന രംഗമായിരുന്നു. അടുത്ത ദിവസം പരീക്ഷ എഴുതാന്‍ കോളേജില്‍ പോയി. മറ്റുള്ള കുട്ടികള്‍ എന്റെ വാര്‍ത്ത ഞാന്‍ കാണാതിരിക്കാനായി പത്രത്തില്‍ നിന്ന് ആ വാര്‍ത്ത കീറിക്കളഞ്ഞു. പരീക്ഷ ഹാളില്‍ വച്ച് ഞാന്‍ എഴുതുന്നുണ്ടോ എന്നായിരുന്നു എല്ലാവരും നോക്കിയത്.

പരീക്ഷ നന്നായി ഞാന്‍ എഴുതി. പിന്നീട് ജയിലിലേയ്ക്കാണ് പോയത്. അന്ന് 22 വയസേ ഉണ്ടായിരുന്നുള്ളു. പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ ഞാന്‍ ജയിലിലാണ്. 72 ശതമാനം മാര്‍ക്ക്. എറണാകുളം ലോ കോളേജില്‍ എല്‍എല്‍എം അഡ്മിഷന്‍ റാങ്ക് ലിസ്റ്റില്‍ ഞാന്‍ ഒന്നാമതെത്തിയിരുന്നു. അങ്ങനെ ജാമ്യം കിട്ടി പുറത്തിറങ്ങി. പിന്നീട് ആ കേസില്‍ ഞാന്‍ കുറ്റ വിമുക്തനാവുകയും ചെയ്യുകയായിരുന്നുവെന്ന് താരം പറയുന്നു.

അമ്പത് ദിവസമേ ജയിലില്‍ കിടന്നുള്ളു. പക്ഷേ അത് എന്റെ വക്കീല്‍ പ്രൊഫഷനെ ബാധിച്ചു. എല്‍എല്‍എം കഴിഞ്ഞ് പത്ത് വര്‍ഷം ഞാന്‍ പ്രാക്ടീസ് ചെയ്തു. പക്ഷേ എല്ലാവരും എന്നെ കുറ്റവാളിയുടെ കണ്ണീലൂടെ നോക്കുന്നുവെന്ന് മനസിലായതോടെ ഞാന്‍ ജോലി ഉപേക്ഷിക്കുകയും പിന്നീട് സിനിമയില്‍ എത്തുകയുമായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.