ഞങ്ങളുടെ പ്രണയം വളരെ കോസ്റ്റ്‌ലി ആയിരുന്നു. പെട്ടെന്ന് ഞങ്ങള്‍ വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല, വീട്ടില്‍ പ്രശ്‌നമായിരുന്നു; ചിപ്പി രഞ്ജിത്ത്

മലയാള സനിമയിലും സീരിയലിലും സജീവമായ സാന്നിധ്യമാിരുന്ന നടി ചിപ്പിയുടേത്. പൊതു പരിപാടികളില്‍ ഭര്‍ത്താവുമായി താരം എത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചിപ്പി എത്തുന്നത് കാണാന്‍ തന്നെ നിറയെ ആരാ ധകര്‍ എത്താറുണ്ട്. സോപാനം എന്ന സിനിമയിലൂടെയാണ് ചിപ്പി അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് പാഥേയം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി എത്തി. ആ സിനിമ വളരെ ശ്രദ്ദിക്കപ്പെട്ടു. നായികയായി മാത്രമല്ല നായകന്‍മാരുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്. സ്ഫടികം, കല്യാണ സൗഗന്ധികം തുടങ്ങി നിരവധി സിനിമകള്‍ താരം ചെയ്തു. നിര്‍മാതാവ് എം രഞ്ജിത്തിനെയാണ് ചിപ്പി വിവാഹം ചെയ്തത്.

പ്രണയിച്ചാണ് ഇവര്‍ വിവാഹം കഴിച്ചത്. അവന്തിക എന്നൊരു മകളും ഇവര്‍ക്കുണ്ട്. വിവാഹ ശേഷം ടെലിവിഷ നിലാണ് താരം കൂടുതല്‍ സജീവമായത്. നിരവധി സീരിയലുകള്‍ താരം ചെയ്തിരുന്നു. ഇപ്പോള്‍ സാന്ത്വനത്തിലെ ദേവേടത്തിയായി തിളങ്ങുകയാണ് ചിപ്പി. ചിപ്പി തന്റെ പ്രണയത്തെ പറ്റി മുന്‍പ് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തത്‌. അപ്പോള്‍ തന്നെ പ്രണയമായി.

കല്യാണ സൗഗന്ധികമായിരുന്നു ആ സിനിമ. പിന്നീട് ഒരുമിച്ച് ഗള്‍ഫില്‍ ഷോയ്ക്ക് പോയിട്ടുണ്ട്. പിന്നീട് ഫോ ണിലൂടെ സംസാരിച്ചാണ് കൂടുതല്‍ അടുത്തത്. ആ സമയത്ത് ആണ് മൊബൈല്‍ ഇറങ്ങിയത്. കോളിനൊക്കെ നല്ല ചാര്‍ജായിരുന്നു ആ സമയം. അത് കൊണ്ട് തന്നെ നല്ല കോസ്റ്റി പ്രണയമായിരുന്നു ഞങ്ങളുടേത്. പെട്ടെന്നാണ് പ്രണയവും വിവാഹവുമൊക്കെ സംഭവിച്ചത്. പ്രണയത്തിന് വീട്ടില്‍ എതിര്‍പ്പായിരുന്നു.

ചേട്ടനെ വീട്ടില്‍ ആര്‍ക്കും പരിചയമില്ലായിരുന്നു. സിനിമയില്‍ വന്നുള്ള പരിചയം മാത്രമല്ലെ എന്ന തോന്നലായി രുന്നു വീട്ടുകാര്‍ക്ക്. എന്നാല്‍ ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. വീട്ടില്‍ പ്രശ്‌നമാകുമെന്നറിഞ്ഞപ്പോള്‍ വിവാഹം കഴിച്ചു ഞങ്ങള്‍. ആദ്യമൊക്കെ വീട്ടില്‍ പ്രശ്‌നമായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും ഞങ്ങലെ അംഗീകരിച്ചു. എന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്നും വളരെ മനോഹ രമായിട്ടാണ് വിവാഹം കഴിഞ്ഞതിന് ശേഷം ജീവിക്കുന്നതെന്നും ചിപ്പി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments are closed.