അന്ന് തനിക്ക് ഇരുപത് വയസുണ്ടായിരുന്നുവെങ്കിലും ഒന്നിനെ പറ്റിയും വ്യക്തയോ വിവരമോ ഇല്ലായിരുന്നു. പക്ഷേ ഇന്ന് എന്റെ മക്കള്‍ക്ക് 20 കഴിഞ്ഞു, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്; മാധു

യോദ്ധ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് മധു. മാത്രമല്ല ഹേമ മാലിനി എന്ന നടിയുടെ അമ്മയുടെ സഹോദരി പുത്രിയുമാണ് മധു. മധുവിന്റ്തായി എടുത്തു പറയേണ്ട നിരവധി ചിത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് റോജ, മധുവിന്റെ സിനിമാ കരിയറിലെ തന്നെ വലിയ വിജയമായ ചിത്രമായിരുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി ഒട്ടു മിക്ക ഇന്ത്യന്‍ ഭാഷകളിലും സജീവമായ താരമാണ് മധു.

അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം ശകുന്തളം ആയിരുന്നു. ചിത്രം വന്‍ പരാജയമായത് തനിക്കുള്‍പ്പടെ എല്ലാ താരങ്ങള്‍ വന്‍ ദുഖമുണ്ടാക്കിയതായിരുന്നുവെന്ന് മധു പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം തന്‍രെ സിനിമാ കരിറിനെ പറ്റിയും അതിലേയ്ക്കുള്ള വരവിനെ പറ്റിയും തുറന്ന് പറയുകയാണ്.

അഴകന്‍ എന്ന തമിഴ് സിനിമയിലൂടെ ആണ് മാധു അഭിനയത്തിലേയ്ക്ക് എത്തുന്നത്. ബാല ചന്ദ്രന്‍ ആയിരുന്നു സംവിധായകന്‍. അന്ന് തന്റെ പ്രായം 20 വയസായിരുന്നു. ഇന്ന് തന്റെ മക്കള്‍ 20 കഴിഞ്ഞു. ഇന്ന് തന്റെ മക്കള്‍ക്കുള്ള വിവരമോ വ്യക്തതയോ ഒന്നും ആ സമയം എനിക്കില്ലായിരുന്നു. അവര്‍ പല കാര്യങ്ങളും ചെയ്യുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒട്ടും സീരിയസായിട്ട് അഭിനയത്തെ ആ സമയം കണ്ടിരുന്നില്ല.

കസിന്‍ കുട്ടികളുമായി ക്രിക്ക്റ്റ് കളിക്കുമ്പോഴാണ്‌ തന്റെ അത്ത ഹേമമാലിനിയുടെ അമ്മ നിന്നെ ബാലചന്ദ്രന്‍ സാറിന് കാണമെന്ന് വിളിച്ചു കൊണ്ടു പോകുന്നത്. അത് ഓഡീഷനായിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. വലിയ ഒരു ഡയറക്ടര്‍ ആണ് അദ്ദേഹമെന്നും മ്മൂട്ടിയെ പോലെ വലിയ ഒരു സ്റ്റാറിനൊപ്പമാണ്‌ താന്‍ അഭിനയി ക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും തനിക്ക് നല്ല രീതിയില്‍ അഭിയിക്കാന്‍ സാധിക്കുമായിരുന്നില്ലായെന്നും മാധു പറയുന്നു.

Articles You May Like

Comments are closed.