മൂത്ത മകള്‍ക്ക് 23വയസായി രണ്ടാമത്തെയാള്‍ക്ക് 21ഉം, ഇപ്പോഴും ചെറുപ്പമായി ഇരിക്കാന്‍ കാരണം തന്‍രെ ഭര്‍ത്താവും മക്കളുമാണ്, അമ്മ സുന്ദരിയാണെന്ന് പറയുന്നത് മക്കള്‍ക്ക് അഭിമാനമാണ്; മധുബാല

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള ഒരു താരം തന്നെയാണ് മധുബാല. ശാകുന്തളം ആയിരുന്നു താരം അവസാ നമായി അഭിനയിച്ച ചിത്രം. മലയാളത്തില്‍ യോദ്ദ അടക്കം നിരവദി ചിത്രങ്ങള്‍ താരം ചെയ്തു. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം റോജ ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ചിത്രം തന്നെയാണ്. മധുബാല അന്നും ഇന്നും വളരെ സുന്ദ രിയായിട്ട് തന്നെയാണ് ഇരിക്കുന്നത്. റോജയിലെ ചിന്ന ചിന്ന ആസെയിലെ ഇരുപതുകാരിക്ക് ഇന്ന് പ്രായം അന്‍ പത്തി നാല് വയസാണെന്നത് ആരാധകര്‍ക്കും വിശ്വസിക്കാനാത്ത കാര്യം തന്നെയാണ്.

അഴകന്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. ഇപ്പോഴിതാ ഗലാട്ട തമിഴിന് തന്റെ വിശേ ഷങ്ങളും കുടുംബത്തെ പഇടയ്ക്ക് അഭിനയത്തില്‍ നിന്ന് താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഞാന്‍ യോഗയും സ്പിരിച്വാലിറ്റിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്.

മക്കള്‍ ഇരുവരും ലണ്ടനിലാണ് ഉള്ളത്. അമേയ, കിയ എന്നിങ്ങനെ പേരുള്ള രണ്ടു പെണ്മക്കള്‍ ഉണ്ട്. അതില്‍ മുതിര്‍ന്നയാള്‍ക്ക് 23 വയസായി. ഇളയ ആള്‍ക്ക് 21 വയസായി. അമ്മ എപ്പോഴും സുന്ദരി ആയി ഇരിക്കണമെന്ന് ഉദദേസിക്കുന്നത് അവരാണ്. മക്കള്‍ക്ക് വലിയ അഭിമാനമാണ് ഒരുമിച്ച് പുറത്ത് പോകുമ്പോല്ഡ സിസ്‌റ്റേഴ്‌സാണോ എന്ന് ചോദിക്കുന്നത്. മക്കള്‍ എന്റയും ഞാന്‍ അവരുടയും ഡ്രസുകള്‍ മാറി ധരിക്കാറുണ്ട്. എനിക്ക് ഇപ്പോഴും എന്റെ മക്കളും എന്റെ കുടുംബവും തന്നെയാണ് വലുത്. മക്കളാണോ കരിയറാണോ എന്ന് ഒരു ചോദ്യം വന്നാല്‍ ഉറപ്പായും മക്കള്‍ ആണെന്ന് ഞാന്‍ പറയും.

ഞാനും ആനന്ദും ഒരു പരസ്യത്തിനിടെയാണ്‌ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഞാനദ്ദേത്തെ കാണുന്നതിന് മുന്‍പ് തന്നെ അദ്ദഹം എന്നെ കണ്ടിട്ടുണ്ട്. എന്നെ ആദ്യം കണ്ടപ്പോള്‍ മുതല്‍ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്നിട്ട് ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന മീഡിയേറ്ററോട് അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് വേണ്ടി പരസ്യം ചെയ്യിപ്പിക്കാന്‍ എന്നെ വിളിച്ചു. കല്യാണം കഴിഞ്ഞിട്ട് ഇപ്പോള്‍ 25 വര്‍ഷമായി. ഇടയ്ക്ക് വഴക്ക് ക,ൂടുമെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് അദ്ദേഹം. എത്ര വഴക്ക് കൂടിയാലും ഞങ്ങള്‍ ഒന്നിച്ചാണ് എപ്പോഴും. വളരെ സത്യസന്ധനായ സ്‌നേഹമുള്ള നല്ലൊരു മനുഷ്യനാണ് ആനന്ദെന്നും ഭര്‍ത്താവും മക്കളുമാണ് തന്‍രെ സന്തോഷമെന്നും ഇ പ്രായത്തിലും ചെറുപ്പമായിരിക്കാന്‍ കാരണം അതാണെന്നും താരം പറയുന്നു.

Comments are closed.