അപകടത്തില്‍ എന്റെ പല്ലും മുഖവും ചതഞ്ഞിരുന്നു. മൂക്കിന് ക്ഷതമേറ്റതിനാല്‍ ശബ്ദം മാറി, മുന്‍നിര പല്ലുകള്‍ പോയി; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മഹേഷ് കുഞ്ഞുമോന്‍

കൊല്ലം സുധിയും ബാക്കി താരങ്ങളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും കൊല്ലം സുധി മരിച്ചതും മറ്റുള്ള താരങ്ങള്‍ക്ക് പരിക്കേറ്റ വാര്ത്തയുമൊക്കെ കേരളത്തെ ഞെട്ടിച്ച വാര്‍ത്ത ആയിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രി വിട്ടിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം സുധിയുടെ വീട്ടിലേയ്ക്ക് ബിനു അടിമാലി എത്തിയത്. വാക്കറിന്റെ സഹായത്തിലാണ്‌ ബിനു അടിമാലി എത്തിയത്. 24 ന്യൂസിനേട് അപകടത്തില്‍ പരിക്കേറ്റ കാര്യങ്ങളും മറ്റും ബിനു പറഞ്ഞിരുന്നു.

ഇപ്പോഴിതാ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനും 24 ന്യൂസിനോട് അന്ന് നടന്നതിനെ പറ്റി വിവരിക്കുകയാണ്. ഞാന്‍ ഒരു മിമിക്രി കലാകാരനാണെന്നും ആശുപത്രിയിലായിരുന്ന സമ യത്ത് എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും കുറച്ച് നാള്‍ റെസ്റ്റിലാണെന്നും ഇപ്പോള്‍ മഹേഷ് പറയുകയാണ്.

വടകരയില്‍ നിന്ന് എറണാകുളത്തേയ്ക്ക് എനിക്ക് പെട്ടെന്ന് എത്തേണ്ട ആവിശ്യമുണ്ടായിരുന്നു. അതാണ് ആ വണ്ടിയില്‍ കയറിയത്. ഞങ്ങള്‍ വളരെ തമാശകളോക്കെ പറഞ്ഞാണ് യാത്ര ചെയ്തത്. കുറച്ച് കഴി ഞ്ഞപ്പോള്‍ പരിപാടികളൊക്കെ കാരണം എല്ലാവര്‍ക്കും ഉറക്കം കുറവായതിനാല്‍ എല്ലാവരും നന്നായി ഉറങ്ങി പോയി. വണ്ടി ഇടിച്ചത് ഓര്‍മ്മയില്ല. ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ എനിക്ക് ചെറിയ ബോധം വന്നു. എന്റെ പല്ലും മുഖവും ചതഞ്ഞു പോയി.

ഒന്നും സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലായിരുന്നു. എനിക്ക് എന്താണ് പറ്റിയെന്ന് എനിക്കറിയില്ലാ യിരുന്നു. ആദ്യം സുധിചേട്ടന്‍ മരിച്ചത് ഞാനറിഞ്ഞില്ല. സര്‍ജറി സമയത്ത് ഡോക്ടര്‍മാര്‍ സംസാരിക്കുന്നത് ഞാന്‍ പാതി ബോധത്തില്‍ കേട്ടിരുന്നു. സര്‍ജറി കഴിഞ്ഞു, ഇപ്പൊ വീട്ടില്‍ എത്തി. ഇനിയും ചെക്കപ്പ് ഉണ്ട്. ബിനു ചേട്ടന്‍ വന്നിരുന്നു എന്നെ കാണാന്‍. മുന്‍നിരയിലെ പല്ലുകള്‍ പോയ്. മൂക്കിന് ശക്തമായി ഇടിച്ചതിനാല്‍ ശബ്ദത്തിന് മാറ്റമുണ്ട്. മുഖത്തിന്റെ എല്ലുകള്‍ക്കും കൈയ്ക്കും പൊട്ടലുണ്ടെന്നും മഹേഷ് പറയുന്നു.

Comments are closed.