ഞാന്‍ വളരെ അത്ഭുതത്തോടെ നോക്കി നിന്ന കലാകാരനാണ് മഹേഷ്. മഹേഷിന് സംഭവിച്ച അപകടം കണ്ണ് കിട്ടിയ പോലെയായി; ദിലീപ്

മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍ എന്ന കലാകാരനെ പറ്റി മലയാളികളോട് പറയേണ്ടതില്ല. ആരാധകരുടെ മനസ് തന്റെ കഴിവുകൊണ്ട് തന്നെ കീഴടക്കിയ കലാകാരനായ മഹേഷിന്റെ ഇപ്പോഴത്തെ അവസ്ഥ എല്ലാവരിലും വലിയ സങ്കടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 24ന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് മഹേഷും കൊല്ലം സുധിയും ബിനു അടിമാലി യും സഞ്ചരിച്ച വാഹനാപകടം നടക്കുന്നത്. കൊല്ലം സുധി മരിക്കുന്നതും ബിനു അടിമാലിക്കും മഹേഷിനും പരിക്കേറ്റതും ആരാ ധകരെ വലിയ രീതിയില്‍ നിരാശരാക്കിയ വാര്‍ത്ത ആയിരുന്നു.

അപകടത്തില്‍ മഹേഷിന്‍രറെ തലയോട്ടി പൊട്ടുകയും മുഖത്തെ എല്ലുകള്‍ പൊട്ടുകയും കവിളിലെ എല്ലുകള്‍ക്കും താടിയെല്ലിനും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൂക്കിന് ക്ഷതം പറ്റുകയും മുന്‍നിരയിലെ പല്ലുകള്‍ മുഴുവന്‍ പോവുകയും ചെയ്തിരുന്നു. ഗണേ ഷ് കുമാര്‍ വേണ്ട സഹായമെല്ലാം വാഗ്ദാനം ചെയ്യുകയും മഹേഷിനെ കാണാനെത്തുകയും ആശ്വാസ വാക്കുകള്‍ പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമയുടെ പ്രമോഷനിടെ ലൈവ് മാറ്റിനി എന്ന ചാനലിനോട് മഹേഷിനെ പറ്റി തുറന്ന് പറഞ്ഞിരിക്കു കയാണ്. മിമിക്രി താരമായി തന്നെ താനും സിനിമയിലെത്തിയതാണ്. ഞാന്‍ വളരെ അത്ഭുതത്തോടെ നോക്കി നിന്ന കലാ കാരനാണ് മഹേഷ്. മഹേഷിന് സംഭവിച്ച ഇഅപകടം കണ്ണ് കിട്ടിയ പോലെയായി. കാരണം അത്രയ്ക്ക് നല്ല കഴിവാണ് മഹേഷിനുള്ളത്.

വളരെ സങ്കടകരമായ അവസ്ഥയാണ് അതെന്നും വിനീത് ശ്രീനിവാസന്റെ ശബ്ദം ഏറ്റവും മനോഹരമായി അനുകരിക്കുന്ന ഒരേ യൊരു കലാകാരന്‍ ചിലപ്പോള്‍ മഹേഷ് മാത്രമായിരിക്കും. മഹേഷൊക്കെ സ്റ്റേജില്‍ വന്ന് സംസാരിക്കുന്നത് പോലെ നിന്നാണ് അനുകരണം ചെയ്യുന്നത്. പലരുടെ ശബ്ദങ്ങള്‍ എടുത്ത് പലര രീതിക്ക് അവതരിപ്പിക്കും. അത് വലിയ ടാലന്റാണ്. മഹേഷിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും താരം പറയുന്നു.

Articles You May Like

Comments are closed.