
മൂന്നു മാസം കഴിഞ്ഞാല്‍ വീണ്ടും ഒരു സര്‍ജറിയുണ്ട്. പലരും ഞാന്‍ ഒക്കെയായി കരുതി പരിപാടിക്ക് വിളിക്കാറുണ്ട്, പക്ഷേ ഇപ്പോഴത്തെ കണ്ടീഷനില്‍ അത് പറ്റില്ല, ശ്വാസമെടുക്കുന്നതിന് ബുദ്ധി മുട്ടുണ്ട്; മഹേഷ് കുഞ്ഞുമോന്‍
മലയാളികളെ ഏറെ ഞെട്ടിച്ച അപകട വാര്‍ത്ത ആയിരുന്നു കൊല്ലം സുധിയുടേത്. കൊല്ലം സുധി അപകടത്തില്‍ മരിക്കുകയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. മിമിക്രി കലാകാരനായ മഹേഷ് അപടകത്തില്‍ സാരമായി പരിക്കേല്‍ക്കുകയും മൂക്കും മുഖവുമൊക്കെ ശക്തയായി ഇടിച്ച തിനാല്‍ മുഖത്തിന്റെ ഷെയ്പ്പ് തന്നെ മാറി പോവുകയും ചെയ്തു. നിരവധി സര്‍ജറികളും മഹേഷിന് വേണ്ടി വന്നിരുന്നു. കെ. ബി ഗണേഷ് കുമാര്‍ നിരവധി സഹായങ്ങള്‍ താരത്തിന് നല്‍കാമെന്ന ഉറപ്പ് നല്‍കുകയും മഹേഷിനെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ അവസ്ഥയെ പറ്റിയും അതി ജീവനത്തെ പറ്റിയും താരം തുറന്ന് പറയുകയാണ്. അപകടത്തില്‍ ശരീരം മാത്രമല്ല മനസും തകര്‍ന്നിരുന്നു. എന്നേക്കാളും എന്റെ അവസ്ഥ ചുറ്റിനും ഉള്ളവര്‍ക്കായിരുന്നു ഏറ്റവുമ ധികം സങ്കടം., ഞാന്‍ അകെ തകര്‍ന്നു പോയിരുന്നു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ചെറിയ രീതിയി ല്‍ മിമിക്രി ചെയ്യുമായിരുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടര മാസത്തിനു ശേഷമാണ് ഞാന്‍ മറ്റൊരു വീഡിയോ ചെയ്യുന്നത്.

മിമിക്രിയെ സംബന്ധിച്ച് നമ്മള്‍ കുറേനാള്‍ അനുകരണം നടത്താതെ ഇരുന്നാല്‍ അത് നമ്മളില്‍ നിന്നും വിട്ടു പോകും. ചേട്ടനാണ് തന്റെ റോള്‍ മോഡല്‍. മിമിക്രിയിലേക്ക് എന്നതല്ല എന്റെ ജീവിതത്തിന്റെ എല്ലാ രീതിയി ലുള്ള വഴി തുറക്കുന്നതും എന്റെ ചേട്ടന്‍ ആണ്. അപകടം സംഭവിച്ച സമയത്ത് ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും എന്റെ ചേട്ടനാണ്. ചേട്ടന്റെ സന്തോഷമാണ് എന്റെയും സന്തോഷം. ജയിലറിന്റെ വീഡിയോ എടുത്തത് എനി ക്ക് ആത്മ വിശ്വസം നല്‍കി. മൂന്നു ദിവസത്തോളം സമയം എടുത്തിട്ടാണ് അത് ചെയ്തത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടൊക്കെ ഉണ്ട്. ഞാന്‍ ഒക്കെയാണെന്ന കരുതി നിരവധി ആളുകള്‍ എന്നെ പരിപാടിക്ക് വിളിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കണ്ടീഷനില്‍ ഒരു സ്റ്റേ ജില്‍ നിന്നുകൊണ്ട് പെര്‍ഫോം ചെയ്യാന്‍ പാടാണ്. ഒരു ഡയലോഗ് പറയാന്‍ തന്നെ കുറെ സമയം എടുക്കും. തിരിച്ചു വരണമെന്ന് ആഗ്രഹമാണ് ജയിലര്‍ വീഡിയോ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇനി ഒരു സര്‍ജറി ഉണ്ട്. മൂന്നു മാസം കഴിഞ്ഞിട്ടാണ്. അപകടത്തെക്കുറിച്ച് ഇപ്പോള്‍ പറയാനും ഒാര്‍ക്കാനും താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും മഹേഷ് പറയുന്നു.