
മാളവിക ജയറാം പ്രണയത്തില്‍. ഫോട്ടോയില്‍ മാളവികയ്‌ക്കൊപ്പമുള്ളത് താര പുത്രനോ?; അളിയാ എന്ന് കമന്റിട്ട് കാളിദാസന്‍
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പാര്‍വ്വതിയും ജയറാമും. ഇവരുടെ ഒരു ചെറിയ വിശേഷം പോലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇവരെ പോലെ തന്നെ മകന്‍ കാളിദാസനും മകള്‍ മാളവികയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. കാളിദാസ് സിനിമയിലേയ്ക്കത്തെിയെങ്കിലും മാളവിക സിനിമയില്‍ ഇതുവരെ രംഗ പ്രവേശ നം നടത്തിയില്ല. മാളവിക പരസ്യങ്ങളില്‍ സജീവമാണ്.


കാമുകന്‍രെ മുഖം വ്യക്തമാവാത്ത തരത്തിലായിരുന്നു ചിത്രം. കാളിദാസിനും പാര്‍വതിക്കും ജയറാമിനുമൊപ്പമുള്ള ചിത്രങ്ങളും താരപുത്രി പോസ്റ്റ് ചെയ്തിരുന്നു. കുടുംബ സമേതമുള്ള ചിത്രങ്ങള്‍ കണ്ടതോടെയാണ് മാളവികയുടെ വിവാഹമായോ എന്നും കൂടെ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കാമുകനാണോ എന്നുമൊക്കെ നിരവധി ചോദ്യങ്ങളാണ് വന്നത്. അളിയാ എന്നായിരുന്നു കാളിദാസ് ചിത്രത്തിന് കമന്റിട്ടത്. ചക്കിക്കുട്ടായെന്നായിരുന്നു പാര്‍വതിയുടെ കമന്റ്.

ചക്കിയുടെ കാമുകന്‍ തന്നെയാകാം അല്ലെങ്കില്‍ ഭാവി വരന്‍ ആകാമെന്നാണ് ആരാധകരും പറയുന്നത്. അതേ സമയം മറ്റൊരു താര പുത്രനാണ് മാളവികയ്‌ക്കൊപ്പം നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരായാലും അധി കം താമസിക്കാതെ മിസ്റ്ററിമാനെ പരിചയപ്പെടുത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.