എന്റെ കഥ ഞാന്‍ മറച്ചുവെച്ചിട്ടില്ല. എന്നെ പലരും ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, എന്റെ മക്കളെ വരെ ആയുധമാക്കിയിട്ടുണ്ട്; മല്ലികാ സുകുമാരന്‍

മല്ലികാ സുകുമാരന്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടി മാത്രമല്ല രണ്ട് സൂപ്പര്‍ താരങ്ങളുടെ അമ്മയുമാണ്. ജീ വിതത്തില്‍ എപ്പോഴും ഇന്‍ഡിപെന്‍ഡന്റായിരിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മാതൃകയാകുന്ന വ്യക്തി ത്വമാണ് മല്ലിക സുകുമാരന്‍. മക്കളുെ മരുമക്കളും കൊച്ചു മക്കളുമൊക്കെ ആയിട്ടും ഒറ്റയ്ക്ക് തന്നെയാണ് മല്ലിക സുകുമാരന്റെ ജീവിതം. ഇപ്പോഴും അഭിമുഖങ്ങള്‍ താരം നല്‍കാറുണ്ട്. എപ്പോഴും മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും വാചാലയാകാറുള്ള താരമാണ് മല്ലികാ സുകുമാരന്‍. ഇപ്പോഴിതാ താരം കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളെ പറ്റി തുറന്ന് പറയുകയാണ്.

കൗമുദി മൂവീസിന് എന്റെ കഥ എന്ന പുതിയ പരിപാടിയില്‍ തന്റെ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് നടി. മല്ലികാ സുകുമാരനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ താരം വിവാഹിത ആയിരുന്നു. ജഗതി ശ്രീകുമാ റിനെയാണ് താരം വിവാഹം ചെയ്തത്. എന്റെ കഥ ഞാന്‍ ആരോടും മറച്ചു വെച്ചിട്ടില്ല എന്ന് പറയുകയാണ് താരം. അത് എന്റെ മക്കളോട് ഉള്‍പ്പടെ പറഞ്ഞിട്ടുള്ളത് സുകുവേട്ടനാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും മറച്ചു വെ ക്കാറില്ല. ജീവിതത്തില്‍ തോറ്റൊടുന്ന സ്വഭാവം എനിക്കില്ല. എന്നെ പലരും ഭയപ്പെടുത്തിയിട്ടുണ്ട്, ഭീഷണി പ്പെടുത്തിയിട്ടുണ്ട്.

എന്റെ ജീവിതത്തിലേക്ക് കടന്ന് പലതും പറഞ്ഞ് എന്നെ തളര്‍ത്താന്‍ നോക്കിയവരുണ്ട്. എന്റെ മക്കളെ ആയു ധമാക്കി കൊണ്ട് പലതും ചെയ്യാന്‍ നോക്കിയവരുണ്ട്, പരാക്രമം സ്ത്രീകളോടല്ല കാണിക്കേണ്ടത്. എന്റെ സുകു വേട്ടന്‍ എനിക്കും കുട്ടികള്‍ക്കും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഒരു കാര്യ ത്തിലും ചാടിക്കേറി പ്രതികരിക്കാറില്ല. വെറുതെ അവിടെയും ഇവിടെയും ഇരുന്ന് ആരെങ്കിലും എന്തെങ്കിലും പറയുന്നതൊന്നും ഞാന്‍ കേള്‍ക്കാറില്ല.

എന്നോട് നേരിട്ട് പറയുന്നത് ആണെങ്കില്‍ ഞാന്‍ കേള്‍ക്കും. എനിക്ക് ഏറ്റവും വേദന തോന്നുന്നതും ദേഷ്യം തോന്നുന്നതും എന്റെ മക്കളെ പറയുമ്പോഴാണ്. കാരണം എനിക്ക് എന്റെ സുഖുവേട്ടന്‍ തന്നിട്ട് പോയ ഏറ്റവും വലിയ രണ്ടു നിധികളാണ് എന്റെ മക്കള്‍. എന്റെ മക്കള്‍ക്ക് എന്നോട് വലിയ സ്‌നേഹമാണ്. അത് ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. കാരണം അവര്‍ക്ക് ഞാന്‍ ആരാണെന്ന് അറിയാമെന്ന് തുറന്ന് പറയുകയാണ് മല്ലികാ സുകുമാരന്‍.

Comments are closed.