വയസ് 71 തന്നെയാണോ. എന്ത് ഭാവിച്ചാണ് മമ്മൂക്ക, ബുഡാപെസ്റ്റില്‍ നിന്നുള്ള മമ്മൂക്കയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിലെ മെഗാ സ്റ്റാര്‍ ആണ് മമ്മൂക്ക. മമ്മൂക്കയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രായം 71 കഴിഞ്ഞെങ്കിലും എന്നും വളരെ ചെറുപ്പമായിരിക്കുന്ന മമ്മൂക്കയെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ എന്നും വാര്‍ത്തകള്‍ നിറ യുന്നത്. സദാ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മമ്മൂക്ക. താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. യൂത്ത് ഐക്കണായ മകന്‍ ദുല്‍ഖറിനെക്കാള്‍ ഒരു പിടി മുന്നി ലാണ് സ്റ്റൈലിന്റെ കാര്യത്തില്‍ മമ്മൂക്ക എന്ന് പറയേണ്ടി വരും.

ഡ്രസിങ്ങിലും ലുക്കിലും വളരെ ശ്രദ്ധിക്കുന്ന താരമാണ് മമ്മൂക്ക. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് എന്നും മമ്മൂക്ക. വയസ് 71 കഴിഞെങ്കിലും താരത്തിന്റെ ശരീരവും സൗന്ദര്യവുമെല്ലാം വെച്ച് നോക്കുമ്പോളും നമ്മളുടെ യുവതാരങ്ങളെക്കാള്‍ മുന്നിലാണ്. ഇപ്പോഴിതാ താരം പങ്കു വച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഹംഗറി യുടെ തല സ്ഥാനമായ ബുഡാ പെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. ഒരിക്കല്‍ ബുഡാ പെസ്റ്റില്‍ എന്നാണ് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറ ത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ കോട്ടും ധരിച്ച് കൂളിങ് ഗ്ലാസുമൊക്ക ധരിച്ച് നില്ഡക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിപ്പോള്‍ 71 തിരിച്ചു വിടേണ്ടി വരുമല്ലോ എന്ത് ഭാവി ച്ചാണ് മമ്മൂക്ക എന്നൊക്കെയാണ് ആരാധകരും ചോദിക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ മെഗാസ്റ്റാറിന്‍രെ പുതിയ ചിത്രത്തിന് കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. രമേഷ് പിഷാരടി, ലുക്മാന്‍, മാളവിക മേനോന്‍, മുന്ന, തമിഴ് നടന്‍ പ്രസന്ന തുടങ്ങിയ താരങ്ങളെല്ലാം കമന്റുമായെത്തിയിട്ടുണ്ട്

Comments are closed.