
മമ്മൂട്ടിയുടെ മകളാണന്നും ദുല്‍ഖറിന്‍രെ പെങ്ങളാണെന്നും ഇവിടെ ആര്‍ക്കും അറിയില്ല. അത് എനിക്ക് വളരെ കംഫര്‍ട്ടബിളാണ്, കിട്ടുന്ന അഭിനന്ദനങ്ങള്‍ നമ്മുടെ വര്‍ക്കിന് മാത്രമുള്ളതാണ്: സുറുമി
നടന്‍ മമ്മൂട്ടി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. താരത്തെ പോലെ തന്നെ കുടുംബത്തിലുള്ളവരെയും എന്നും ആരാധന യോടെയാണ് മലയാളികള്‍ കാണുന്നത്. മകന്‍ ദുല്‍ഖര്‍ പിതാവിന്‍രെ പാതയിലൂടെ സിനിമ യിലെത്തിയപ്പോള്‍ മകള്‍ സുറുമി വരകളുടെ ലോകത്തായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകളുടെ ചിത്ര രച ന പ്രദര്‍ശനം നടക്കുകയാണ് ഡല്‍ഹിയില്‍. ഇതിനോടകം തന്നെ സ്വദേശത്തും വിദേശത്തുമായി ഒട്ടനവിധി ചിത്ര പ്രദര്‍ശനങ്ങള്‍ താര പുത്രി നടത്തിക്കഴിഞ്ഞു. തന്‍രെ കരിയറും മക്കളുടെ പഠന കാര്യങ്ങളുമൊക്കെ പെര്‍ഫക്റ്റായി നോക്കുന്ന സമയം കഴിഞ്ഞാണ് താന്‍ തന്‍രെ പാഷനായ ചിത്ര രചനയ്ക്കായി സമയം ചെലവഴി ക്കുന്നതെന്ന് സുറുമി മനോരമ ന്യൂസിനോട് പറഞ്ഞു. സുറുമി ഇത്തവണ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരി ക്കുന്നത് ഡല്‍ഹിയിലാണ്.

ഒമ്പത് ചിത്രങ്ങളുമായി സുഹൃത്തും ചിത്രകാരിയുമായ ദീപശിഖ ഖൈത്താനുമായി ചേര്‍ന്നാണ് സുറുമി ഇന്ത്യ ആര്‍ട്ട് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടക്കുന്ന പ്രദര്‍ശനം നാളെ അവസാനിക്കും. കളര്‍ഫുള്‍ വരകളല്ല മറിച്ച് പ്രത്യേക പേനകള്‍ കൊണ്ട് വരച്ചതാണ് സുറുമിയുടെ ചിത്രങ്ങല്‍. നിറങ്ങള്‍ ഇല്ലാതെ പേപ്പറിലേക്ക് പ്രകൃതിയെ പകര്‍ത്തിയുള്ളതാണ് സുറുമിയുടെ ചിത്രങ്ങള്‍. മരങ്ങളും ചെടികളുമൊക്കെ പ്രകൃ തിയെ മനസിലേയ്ക്കും തന്‍രെ വരയിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ് സുറുമി. ഓരോ ദിവസവും മൂന്നും നാലും മണിക്കൂറാണ് വരയ്ക്കാനായി താന്‍ ചെലവിടുന്നത്.

കുറച്ച് നാളുകളായി ചിത്രരചനയില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുകയായിരുന്നു.’ ഹോസ്പിറ്റല്‍ ജോലികളും മറ്റുമായി തിരക്കിലായിരുന്നു. കുട്ടികളെ ക്ലാസിനൊക്കെ വിട്ടുകഴിയുമ്പോള്‍ കിട്ടുന്ന ഫ്രീടൈമിലാണ് സമയം കണ്ടെത്തി വരച്ചിരുന്നത്. ചില ചിത്രങ്ങള്‍ വരയ്്്ക്കാന്‍ ആറ് മാസം വരെ എടുത്തു. ചിത്ര രചന കാണാനെത്തു ന്നവര്‍ക്ക് തന്നെ അറിയില്ലെന്നും അതിനാല്‍ തന്നെ തന്‍രെ കഴിവിന് അഭിനന്ദനം കിട്ടുന്നത് തികച്ചും ആത്മാര്‍ ത്ഥമായിട്ടാണെന്നും ഡല്‍ഹിയില്‍ ചിത്രങ്ങള്‍ കാണാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും സുറുമി എന്ന ചിത്രകാ രിയേയും അവരുടെ രചനകളെയും ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും അവര്‍ക്ക് മമ്മൂട്ടിയുടെ മകളും ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയുമായ സുറുമിയെ പരിചയമില്ലെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

ഇവിടെ ആര്‍ക്കും എന്നെ അറിയില്ല ഇതുവരെ… അത് വളരെ കംഫര്‍ട്ടബിളാണ്. കാരണം നമുക്ക് കിട്ടുന്ന അഭിന ന്ദനങ്ങള്‍ നമ്മുടെ വര്‍ക്കിന് മാത്രമുള്ളതാണ്. തനിക്ക് ചെറുപ്പം മുതല്‍ ചിത്ര രചനയ്ക്കായി പ്രോത്സാഹനം തന്നത് വാപ്പച്ചിയാണെന്നും ഗിഫ്റ്റുകളായി തനിക്ക് കളര്‍ പെന്‍സിലുകളും ക്യാന്‍വാസുമൊക്കെ ആയിരുന്നു ബാപ്പച്ചി തന്നിരുന്നതെന്നും പഠിക്കുമ്പോള്‍ ഒമ്പതാം ക്ലാസ് മുതല്‍ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടു ത്തിരുന്നുവെന്നും സുറുമി പറയുന്നു.