അമ്മയായിരുന്നു എല്ലാം, അമ്മ കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ചാടും; മഞ്ജരി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികമാരില്‍ ഒരാളാണ് മഞ്ജരി. മഞ്ജരിയുടെ ശബ്ദ മാധുരി മലയാളികള്‍ നിരവധി സിനിമകളിലൂടെ അറിഞ്ഞതാണ്. പിന്നണി ഗാന ലോകത്ത് മിന്നുന്ന താരം തന്നെയാണ് മഞ്ജരി മ്യൂസിക് റിയാലിറ്റി ഷോകളിലും സാന്നിധ്യം താരം അറിയിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മഞ്ജരി വിവാഹിതയായത്. മഞ്ജരിയുടെ രണ്ടാം വിവാഹമായിരുന്നു അത്. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് മഞ്ജരിയെ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

രണ്ട് മതത്തില്‍ പെട്ടവരായതിനാല്‍ തന്നെ വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. 2011 ലായിരുന്നു താരത്തിന്റെ ആദ്യ വിവാഹം നടന്നത്. പിന്നീട് ആ ബന്ധം വേര്‍പെടുത്തിയ മഞ്ജരി ഏകദേശം പത്ത് വര്‍ഷത്തിന് ശേഷമാണു രണ്ടാം വിവാഹ ത്തിന് തയ്യാറായത്. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിള്‍ മഞ്ജരി തന്റെ സംഗീത യാത്രയെ പറ്റിയും ജീവിതത്തെ പറ്റിയും തുറന്ന് പറയുകയാണ്.

സംഗീത ലോകത്ത് താന്‍ എത്തിയിട്ട് ഏകദേശം 20 വര്‍ഷമായെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും പല സംവിധാ യകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും താരം പറയുന്നു. മസ്‌കറ്റിലായിരുന്നു ചെറുപ്പം. സംഗീതം പഠിക്കാനായിട്ടാണ് നാട്ടിലെത്തുന്നത്. പൊതുവെ അധികമാരോടും സംസാരിക്കാത്ത ആളായിരുന്നു ഞാന്‍.

അത് പലരും അഹങ്കാരം എന്ന ടോണായിട്ട് എടുത്തു. അതൊക്കെ മാറ്റാന്‍ സമയമെടുത്തു. ചെറുപ്പത്തില്‍ തന്നെ പാടാന്‍ അവ സരം കിട്ടിയിരുന്നു. സ്‌കൂള്‍ കാലഘട്ടം മസ്‌കറ്റിലായിരുന്നു. അന്ന് ആകെപ്പാടെ ഉള്ള സുഹൃത്താണ് ഇപ്പോള്‍ എന്‍രെ ഭര്‍ത്താവ്. കോളേജിലൊന്നും എനിക്ക് സുഹൃത്തുക്കള്‍ ഇല്ലായിരുന്നു. അമ്മ പറയുന്നത് കേള്‍ക്കും. അതായിരുന്നു എന്റെ രീതി. അമ്മ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും അത് ഞാന്‍ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.