
മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോള്‍ എനിക്കുണ്ട്. മഞ്ചു പത്രോസിന് എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവദി സിനിമകളിലും സീരിയലുകളിലും തിളങ്ങിയ താരമാണ് മഞ്ചു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മഞ്ചു. അടുത്തി ടെയാണ് മഞ്ചു സ്വന്തമായി അധ്വാനിച്ച് ഒരു വീട് പണിതത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വീടെ ന്നും ആ സ്വപ്‌നത്തില്‍ ഒടുവില്‍ എത്തിയെന്നും മഞ്ചു പറഞ്ഞിരുന്നു. ഇപ്പോഴിതാ മഞ്ചു ആശുപത്രിയിലാണെന്ന് വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഇപ്പോഴിതാ മഞ്ജു പങ്കു വച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരാധകരെ നിരാശപ്പെ ടുത്തുന്നതാണ് മഞ്ജുവിന്റെ പോസ്റ്റ്.

‘മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോള്‍ എന്നെ പിടി കൂടിയിട്ടുണ്ട്… അടുത്ത കുറച്ചു ദിവസങ്ങള്‍ ലൈഫിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ ആണ്. എല്ലാവരും കൂടെ യുണ്ട്, മാതാ പിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍. സുഹൃത്തുക്കള്‍. എല്ലാവരോടും സ്നേഹം മാത്രം.. എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.

ഇതിനൊപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തു വച്ചു കൊണ്ടുള്ള വീഡിയോയും മഞ്ജു പങ്കിട്ടിരിക്കുകയാണ്. എന്താണ് മഞ്ചുവിന് പറ്റിയതെന്ന് അറിയില്ല. എന്തായാലും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്നും പെട്ടെന്ന് തന്നെ പഴയ മഞ്ചുവായി വരുവെന്നും ആരാധകര്‍ പറയുന്നു.