ആശിച്ച് മോഹിച്ച് പണിത വീടാണ്. പക്ഷേ, അതില്‍ താമസിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല; മഞ്ചു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം വളരെ സജീവമായ താരമായി മാറിയ താരമാണ് മഞ്ചു പത്രോസ്‌. ഇപ്പോള്‍ അളിയന്‍സ് എന്ന പരമ്പരയിലാണ് താരം ഉള്ളത്. നിരവധി പ്രതിസന്ധി കളെ അതി ജീവിച്ചാണ് മഞ്ചു ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിയത്. സുനിച്ചനുമായി വിവാഹം കഴിഞ്ഞ ശേഷം നിരവധി പ്രശ്‌നങ്ങളും കട ബാധ്യതകളും ഏല്‍ക്കേണ്ടി വന്നുവെന്നും പിന്നീട് സ്വന്തം വീട് വിട്ട് വാടക വീട്ടിലോട്ട് മാറേണ്ടി വന്നുവെന്നും വാടക പോലും കൊടുക്കാന്‍ സാധിക്കാതെ വന്നിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മഞ്ചു പറയുന്നു.

അന്ന് മുതല്‍ സ്വന്തമായി വീട്  വേണമെന്ന് തനിക്ക് വലിയ ആഗ്രഹമായിരുന്നുവെന്നും അങ്ങനെ തന്റെ സ്വപ്്‌നം അടുത്തിടെ മഞ്ചു പൂര്‍ത്തീകരിച്ചിരുന്നു. വളരെ നല്ല ഇരുനില വീട് മോഡേണ്‍ വീട് മഞ്ചു പണിയുകയും വീടിന്റെ പാലുകാച്ചല് നടത്തുകയു മൊക്കെ ചെയ്തിരുന്നു. അതി ന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്തിരുന്നു. മഞ്ചുവിന്റെ ഹോം ടൂര്‍ വീഡി യോയും വൈറലായിരുന്നു. മതിലുകളില്ലാത്ത വീടാണെന്നും തന്റെ ഇഷ്ടം അനുസരിച്ചാണ്‌ ഇതിന്റെ ഓരോ മുക്കും മൂലയും പണിതിരിക്കുന്നതെന്നും താരം പറയുന്നു.

ഇപ്പോഴിതാ മനോരമയ്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ചു തന്റെ വീട്ട് വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. ഇത്രയും കാലം അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. തന്റെ സുഹൃത്തുക്കള്‍ സഹായിക്കുകയും കുറച്ച് തന്റെ പണവും ബാക്കി ലോണുമൊക്കെയാണെന്നും ചുവരുകളില്ലാത്ത വീടാണ് തന്റെതെന്നും താരം പറയുന്നു.

തനിക്ക് വീട് വച്ചപ്പോഴും അതിലിപ്പോള്‍ കിടക്കുമ്പോഴുമുള്ള സംതൃപ്തി പറയാനാവില്ലെ ന്നും എന്നാല്‍ ഇതുവരെ അവിടെ താമസിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും ജോലി തിരക്കുകള്‍ കാരണം അവിടെ വരാന്‍ എപ്പോഴും കഴിയാറില്ലെന്നും ഇതുവരെ മുഴുവനായി അവിടേക്ക് മാറിയിട്ടില്ലെന്നും മഞ്ജു പറയുന്നു. എങ്കിലും സ്വന്തമായി വീടുള്ളതിന്റെ സന്തോഷം വളരെ വലുതാണെന്നും താരം പറയുന്നു.

Comments are closed.