ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു; പ്രിയ താരത്ത കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിട്ട് മഞ്ചു പത്രോസ്

നടി മഞ്ചു പത്രോസിനെ പറ്റി എടുത്തു പറയേണ്ടതില്ല. നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അളിയന്‍സ് എന്ന സീരിയലിന്റെ സെറ്റിലേയ്ക്ക് നടി ഉണ്ണിമേരി എത്തിയതിന്റെ സന്തോഷത്തിലാണ് നടി മഞ്ചു പ്തരേസും ബാക്കി താരങ്ങളും. അതിന്റ സന്തോഷത്തില്‍ ചിത്ര്ങ്ങളും മഞ്ചു ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ്. ഒരു ദിവസം… ഒരു ഉച്ചയ്ക്ക് …. ഭക്ഷണത്തിന് ശേഷം എല്ലാവരും ചെറിയ കളിചിരികളും നുണക്കഥകളും ഒക്കെയായിരിക്കുന്ന സമയത്ത് ഡയറക്ടറുടെ ഫോണിലേക്ക് ഒരു കോള്‍ വരുന്നു.

 അദ്ദേഹത്തിന്റെ കണ്ണില്‍ ഭയങ്കരമായ അത്ഭുതം.. സ്വതവേ ഒട്ടും എക്‌സ്പ്രസിവ് അല്ലാത്ത അദ്ദേഹം കണ്ണുമിഴിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ എല്ലാവരും ആലോചിച്ചു… ഫോണ്‍ കട്ട് ചെയ്തതിനുശേഷം അദ്ദേഹം പറഞ്ഞു എന്നെ വിളിച്ചത് ഉണ്ണിമേരി ചേച്ചിയാണ്… അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ അത്ഭുതം അതുകേട്ടപ്പോള്‍ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകളില്‍ വിരിഞ്ഞു… തങ്കവും ക്ലീറ്റയും മുത്തും ലില്ലിയും കനകനും അമ്മാവനും അമ്മായിയും അളിയന്‍സിലെ ഓരോ ചെറിയ ക്യാരക്ടര്‍സ് ചെയ്യുന്നവര്‍ പോലും അവരുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന് പറയാനാണ് അവര്‍ അന്ന് വിളിച്ചത്.

സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്നറിയില്ല അന്ന് ഞങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞു… പിന്നീടും ഇടയ്ക്കിടയ്ക്ക് ഉണ്ണിമേരി ചേച്ചി ഞങ്ങളെ വിളിക്കും ..ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു ഞാന്‍ നാളെ വരികയാണ് എനിക്ക് നിങ്ങളെ കാണാതിരിക്കാന്‍ വയ്യ.. അപ്പോഴും കരുതി വെറുതെ പറയുന്നതായിരിക്കും ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം എറണാകുളത്തുനിന്ന് വണ്ടികയറി തിരുവനന്തപുരത്ത് ഞങ്ങളുടെ പാങ്ങോട് വീട്ടില്‍.. വലിയ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ വരില്ലായിരിക്കും….

പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ഒരുകാലത്തെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു… ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു.. കവിളില്‍ ഉമ്മ തന്നു ഒരുപാട് സമയം കളികളും ചിരികളുമായി പഴയ കഥകള്‍ പറഞ്ഞ് ഞങ്ങളോടൊപ്പം ചിലവഴിച്ചു.. ഞങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചു… വൈകുന്നേരത്തെ കട്ടന്‍ ചായയും കുടിച്ച് ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞങ്ങളുടെ ആരോ പോയത് പോലെയാണ് തോന്നിയത്…എന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലെ വേറിട്ട അനുഭവമാണ് അളിയന്‍സ്…. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് നീല ഗേറ്റും മിലിറ്ററി ക്യാമ്പിലെ ആര്‍ച്ചും കണ്ടുപിടിച്ച ഒരുപാട് ആളുകള്‍ ഞങ്ങളെ കാണാന്‍ വരാറുണ്ട്..

അവരെല്ലാം വരുമ്പോള്‍ അവരുടെ തോന്നല്‍ തിരുവനന്തപുരം പാങ്ങോട് താമസിക്കുന്ന അവരുടെ ബന്ധുക്കളെ കാണാന്‍ പോകുന്നു എന്നാണ്… അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് മുട്ടായിയും ലഡുവും പഴങ്ങളും എല്ലാം കൊണ്ട് തരും… കുറേനേരം ഞങ്ങളോട് സംസാരിക്കും… ക്ലീറ്റോയെവഴക്ക് പറയും, തങ്കത്തിന് നല്ല അടിയുടെ കുറവാണെന്ന് പറയും മുത്തിനെ വഴക്കു പറയല്ലേ എന്ന് പറയും അങ്ങനെ അങ്ങനെ…. ഇതിനു തക്ക എന്ത് പുണ്യമാണ് ജീവിതത്തില്‍ ചെയ്തതെന്ന് അറിയില്ല….. നിങ്ങള്‍ ഓരോരുത്തരെയും കാണാനും സ്വീകരിക്കാനും പാങ്ങോട് വീട്ടില്‍ ഞങ്ങള്‍ ഇനിയും ഉണ്ടാകും… വരണം ഒരുപാട് സ്‌നേഹം….

Comments are closed.