വിവാഹം കഴിക്കാന്‍ വെറെ ആരെയും കിട്ടിയില്ലേ എന്നാണ് ചേട്ടനോട് പലരും ചോദിച്ചത്. വിവാഹം ഫിക്്‌സ് ചെയ്ത സമയത്തും കുറെ പ്രശ്‌നങ്ങള്‍ വന്നു, ഈ മനുഷ്യന്റെ കൂടിയേ ജീവിക്കൂ എന്ന ഒരൊറ്റ വാശിയില്‍ ആണ് ഞാന്‍ ഇറങ്ങിപോകുന്നത്; മഞ്ചുപിള്ള

വലിയ ആരാധകരുള്ള താരമാണ് മഞ്ചുപിള്ള. നാടകത്തിലൂടെ സിനിമയിലെത്തിയ മഞ്ചു സീരിയലുകളിലും സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും മഞ്ചു തട്ടകം മാറ്റി സിനിമയില്‍ തന്നെ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ മഞ്ചുവും ഭര്‍ത്താവ് സുജിത്ത് വാസുദേവനും ചേര്‍ന്ന് മുന്‍പ് കൈരളി ചാനലിന് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. അഭിമുഖത്തില്‍ ഇരുവരും തങ്ങളുടെ പ്രണയത്തെ പറ്റി പറയുന്നുണ്ട്. പ്രണയത്തെ പറ്റിയാണ് അഭിമുഖത്തില്‍ ഇരുവരും പങ്കുവയ്ക്കുന്നത്. പ്രണയം വേണമെന്നും എന്നാല്‍ അത് മാത്രമല്ല ജീവിതമെന്നും അണ്ടര്‍സ്റ്റാനിങ്ങില്ലാതെ പ്രണയം മാത്രം നോക്കിയിട്ട് കാര്യമില്ലെന്നും താരം പറയുന്നു. താന്‍ വളരെ കഷ്ട്ടപ്പെട്ടിട്ടാണ് ഈ ഫീല്‍ഡില്‍ എത്തിയതെന്നും അങ്ങനെയാണ് മഞ്ചുവിനെ പരിചയപ്പെടുന്നതെന്നും താരം പറയുന്നു.

മഞ്ചു എല്ലാ കാര്യത്തിലും നല്ല കെയറിങ്ങും നല്ല കോണ്‍ഷ്യസ് ആണെന്നും എനിക്കറിയാമായിരുന്നു. മാത്രമല്ല മഞ്ചുവിന്റെ കഴിഞ്ഞ കാലമൊക്കെ എനിക്കറിയാമായിരുന്നു. മാത്രമല്ല വീട്ടിലും  പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും സുജിത്ത് പറയുന്നു. മഞ്ചു സുജിത്തിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ വിവാഹിത ആയിരുന്നു. സീരിയല്‍ താരമായ നടന്‍ മുകുന്ദന്‍ ഉണ്ണി ആയിരുന്നു താരത്തിന്‍രെ ആദ്യ ഭര്‍ത്താവ്.

പിന്നീട് ഇരുവരും വിവഹ മോചനം നേടുകയായിരുന്നു.എന്‍രെ അമ്മയ്ക്ക് ഈ വിവാഹത്തിന് കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. ഫീല്‍ഡില്‍ നിന്നും എതിര്‍പ്പ് വന്നിരുന്നു. വിവാഹം കഴിക്കാന്‍ എന്നെ അല്ലാതെ വെറെ ആരെയും കിട്ടിയില്ലേ എന്നാണ് ചേട്ടനോട് പലരും ചോദിച്ചത്. എന്നോട് ചേട്ടന്‍ ഗുണ്ടയാണെന്നും പലരും പറഞ്ഞിരുന്നു. ഏട്ടന്റെ അമ്മ ഞങ്ങളുടെ കാര്യത്തില്‍ നല്ല സപ്പോര്‍ട്ടയിരുന്നു.

ഞങ്ങളുടെ വിവാഹം ഫിക്്‌സ് ചെയ്ത് വച്ച സമയത്ത് കുറച്ചു പ്രശ്‌നങ്ങള്‍ ഉണ്ടായി. കുറെ കുത്തിത്തിരിപ്പുകളുണ്ടായി.  അങ്ങനെ അമ്മയ്ക്ക് പേടിയായി. ഇനിയൊരു ജീവിതം ഉണ്ടെങ്കില്‍ ഞാന്‍ ഈ മനുഷ്യന്റെ കൂടിയേ ജീവിക്കൂ എന്ന ഒരൊറ്റ വാശിയില്‍ ആണ് ഞാന്‍ ഇദ്ദേഹത്തിനൊപ്പം ഇറങ്ങിപോകുന്നത്. അപ്പോഴും എന്നെ പിന്തുണച്ചത് ഏട്ടന്റെ അമ്മയാണ്. മകള്‍ക്കൊരു പ്രണയം ഉണ്ടെങ്കിലും സപ്പോര്‍ട്ട് ചെയ്യുമെന്നും ഇരുവരും പറയുന്നു.

Comments are closed.