
ഇവിടെ വന്നാല്‍ സ്വയം ഇതൊക്കെ ചെയ്യണം. ഒരു ജോലിയും നിസാരമല്ല, കുഞ്ഞാറ്റയ്‌ക്കൊപ്പം ആശയെയും മകനെയും കാണാന്‍ ലണ്ടനിലെത്തി മനോജ് കെ ജയന്‍; വിശേഷങ്ങള്‍ പങ്കിട്ട് താരം
മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയുടെ ഭാഗമായി നില്‍ക്കുന്ന താരമാണ് മനോജ് കെ. ജയന്‍. വില്ലന്‍, നായകന്‍ റോളുക ളെല്ലാം ഒന്നിനൊന്നിന് മികച്ചതാക്കിയ താരം ഇടക്കാലത്ത് സഹതാരമായി തള്ളപ്പെടുകയും ചെയ്തിരുന്നു. നിരവധി ആരാധകരുള്ള താരം തന്നെയാണ് മനോജ് കെ ജയന്‍. സിനിമാ ജീവിതം പോലെ തന്നെ കുടുംബ ജീവിതവും തുറന്ന് പുസ്തകമാണ് താരത്തിന്‍രെ. ഉര്‍വ്വശിയെന്ന മലയാള സിനിമയുടെ സ്വന്തം നായിക വസന്തമായിരുന്നു ആദ്യം മനോജിന്‍രെ ജീവിതത്തിലേയ്ക്ക് എത്തിയത്. നിരവധി സിനിമകളില്‍ ഒന്നിച്ചപ്പോഴുള്ള കെമിസ്ട്രി പിന്നീട് ജീവിതത്തില്‍ പ്രണയത്തിലേയ്ക്കും വിവാഹത്തിലെയ്ക്കും വഴി തെളിച്ചു.

എന്നാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആ ബന്ധം വേര്‍പ്പെടുകയും ചെയ്തു. പിന്നീട് മകള്‍ കുഞ്ഞാറ്റയ്ക്കായിട്ടായിരുന്നു താരത്തിന്‍രെ ജീവിതം. അമ്മ ഉര്‍വ്വശി മറ്റൊരു വിവാഹത്തിലേയ്ക്ക് പ്രേവേശിച്ചപ്പോള്‍ മനോജ് കെ ജയനും ആശയെന്ന രണ്ടാം ഭാര്യയെ ജീവിതത്തിലേയ്ക്ക് കൂട്ടി. പിന്നീട് മകല്‍ കുഞ്ഞാറ്റയും ആശയും മകനുമൊപ്പം താരം ജീവിക്കുകയായിരുന്നു. പിന്നീട് ആശയും മകനും ലണ്ടനില്‍ പോയി. ഇപ്പോഴിതാ താരം ഭാര്യയുടെയും മകന്റെയും അടുക്കലിലേയ്ക്ക് ലണ്ടനില്‍ പോയിരിക്കു കയാണ്.

അവിടെ ചെന്ന് താരം പെട്രോള്‍ പമ്പില്‍ നിന്ന് തന്നെ പെട്രോള്‍ അടിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലണ്ടനില്‍ ഒക്കെ വന്നാല്‍ സ്വയം ഇതൊക്കെ ചെയ്യണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛന്‍ പെട്രോള്‍ അടിക്കുന്നതിന്റെ തൊട്ട് പുറകില്‍ നിന്നും മകന്‍ അമൃത് ചാടുന്നതും കാണാനാകും.

മകള്‍ കുഞ്ഞാറ്റയും മനോജിനൊപ്പം ലണ്ടനില്‍ എത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കിട്ട വീഡിയോ മൂന്ന് മില്യണിലധി കം കാഴ്ച്ചക്കാരെ നേടിയിരിക്കുകയാണ്. എന്റെ ഈ വീഡിയോ കേരളത്തിലെ പമ്പുകളില്‍ പെട്രോളടിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാര്‍ക് സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നുവെന്നും ഒരു ജോലിയും നിസാരമല്ലെന്നും താരം കുറിച്ചിരുന്നു. ആരാധകരും താരത്തിന്‍ര വാക്കുകളും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram