മൗനരാഗം സീരിയലിലെ കിരണായി എത്തുന്ന നലീഫിന്റെ പെങ്ങളുടെ നിക്കാഹ് കഴിഞ്ഞു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സഹ താരങ്ങള്‍; ചിത്രങ്ങള്‍ വൈറല്‍

മൗനരാഗം എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നലീഫ്. ചെന്നെ സ്വദേശിയാണ് നലീഫ്. മൗന രാഗം കല്യാണിയുടെയും കിരണിന്റെയും കഥ പറയുന്ന സീരിയലാണ്. ഇപ്പോള്‍ വളരെ രസകരമായും എന്നാല്‍ നല്ല റേറ്റി ങ്ങോടെയും ഉള്ള സീരിയലാണ് മൗനരാഗം. കല്യാണ തട്ടിപ്പ് വീരനായ മനോഹര്‍ എന്ന നെഗറ്റീവ് കഥ പാത്രം നിരവധി പെണ്‍ കുട്ടികളെ വലയില്‍ വീഴ്ത്തുന്നതും മറ്റുമാണ് ഇപ്പോള്‍ സീരിയലില്‍ ഉള്ളത്.

വിവാഹ തട്ടിപ്പ് വിരന്‍ പിടിക്കപ്പെടുമോ എന്നുള്ളതാണ് ഇനി വരാനിരിക്കുന്ന എപ്പിസോഡുകള്‍. അതേസമയം കിരണായി എത്തുന്ന നലീഫ് ഇപ്പോള്‍ വലിയ ഒരു വിശേഷം പങ്കിട്ടിരിക്കുകയാണ്. ചെന്നൈയില്‍ തന്റെ കുഞ്ഞി പെങ്ങളുടെ നിക്കാഹ് നടത്തിയതിന്റെ സന്തോഷമാണ് താരം പങ്കിട്ടത്. മൗന രാഗം സീരിയല്‍ താരങ്ങളെല്ലാം ചടങ്ങിന് എത്തിയിരുന്നു. നിരവധി പേരാണ് നലീഫിന്റെ പെങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. വളരെ ആര്‍ഭാട പൂര്‍വ്വമായിട്ടാണ് നിക്കാഹ് നടന്നത്.

കല്യാണിയായി എത്തുന്ന ഐശ്വര്യ റംസി, ബാലാജി, ശ്രീ ശ്വേത, ദര്‍ശന തുടങ്ങിയവരെല്ലാം തന്നെ വിവാഹത്തിന് എത്തി യിരുന്നു. ഇവരുടെ വീഡിയോകളും ചിത്രങ്ങളും താരം പങ്കിട്ടിരുന്നു. മലയാളികള്‍ ഇല്ലെങ്കിലും മൗനരാഗം എന്ന സീരിയലിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ്,എല്ലാവരും താരത്തിന്റെ കുഞ്ഞി പെങ്ങളുടെ നിക്കാഹിന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

ചെന്നൈയില്‍ നടന്ന വിവാഹത്തിന് എല്ലാ താരങ്ങളും എത്തിയതും ഇവരുടെ വിവാഹ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ് കിരണിനെ. തലപ്പക്കട്ടി ബിരിയാണിയാണ് താരം തന്റെ സഹ താരങ്ങള്‍ ക്കായി ഒരുക്കിയത്. മൗനരാഗം സീരിയല് താരങ്ങളെല്ലൊം എന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്.

Comments are closed.