അമ്മയുടെ ജീവിതം കണ്ട് വളര്‍ന്നതിനാല്‍ പ്രേമിക്കാന്‍ തന്നെ പേടി ആയിരുന്നു. അമ്മ പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോകുകയാണ് ഉണ്ടായത്, പ്രസവ സമയത്ത് പോലും അമ്മയ്‌ക്കൊപ്പം ആരുമില്ലായിരുന്നു; മായ

കോമഡി സ്റ്റാറിലൂടെയും കോമഡി ഉത്സവത്തിലൂടെയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് മായ. അടുത്തിടെയാണ് മായയ്ക്ക് നടി സീമ ജി നായര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയത്. വിജയ സീമ എന്നാണ് ആ വീടിന് മായ പേര് നല്‍കിയത്. മാത്രമല്ല ആ വീട്ടിലെ കര്‍ട്ടണ്‍ ഉള്‍പ്പടെ മായയ്ക്കു നല്‍കിയത് സീമ ആയിരുന്നു. വളരെ മനോഹരമായ വീടാണ് മായയ്ക്ക് ലഭിച്ചത്. സ്വന്തമായി തനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സ്ഥലം വാങ്ങിയാണ് സീമ ചേച്ചി തനിക്ക് വീട് നല്‍കിയതെന്ന് മായ പറയുന്നു. ചെറുപ്പം മുതല്‍ അമ്മ വളരെ കഷ്ട്ടപ്പെട്ടാണ് തന്നെ വളര്‍ത്തിയതെന്നും പ്രോഗ്രാമുകളില്‍ ഡാന്‍സ് ചെയ്യാനായിട്ടാണ് താന്‍ വന്നതെന്നും അങ്ങനെ ഒരു സ്‌കിറ്റിലൂടെ താന്‍ അഭിനയത്തിലെത്തിയെന്നും മായ പറയുന്നു. ഇപ്പോഴിതാ നടി സരിതയുടെ യൂ ട്യൂബ് ചാനലില്‍ തന്റെ ജീവിതത്തെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ താരം പറഞ്ഞിരിക്കുകയാണ്.

ഇത്രയും പ്രായമായിട്ടും താന്‍ വിവാഹം കഴിക്കാത്തത് അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാഞ്ഞിട്ടാണ്. ആരെ ങ്കിലും എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞാല്‍ ചിലപ്പോ നോക്കിയേക്കും പക്ഷെ അമ്മയെ നോക്കുന്ന ആളാ യിരിക്കണം. അമ്മ അത്രയും കഷ്ടപ്പെട്ടാണ് എന്നെ വളര്‍ത്തിയത്. കാരണം അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്. അമ്മയും അച്ഛനും ലവ് മാര്യേജ് ആയിരുന്നു. ഒന്നരക്കൊല്ലം അവര്‍ ഒരുമിച്ചാ യിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ എന്നെ പ്രസവിക്കാന്‍ ഒരു ആഴ്ച മാത്രം ബാക്കി നില്‍ക്കെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ജോലിക്ക് കിട്ടി പോയി എന്നാണ് അമ്മ കരുതിയത്. തന്നെ ഉപേക്ഷിച്ചതാ ണെന്ന് പോലും അമ്മയ്ക്ക് മനസിലായില്ല.

അച്ഛന്‍ പോയതോടെ അമ്മയെ നോക്കാന്‍ ആരും ഇല്ലാതെ ആയി. പ്രണയിച്ചു വിവാഹിതര്‍ ആയതുകൊണ്ട്കൂ ടി വീട്ടില്‍ നിന്നും ആരും സപ്പോര്‍ട്ടിന് ഉണ്ടായില്ല. ഉടനെ വരും എന്ന പ്രതീക്ഷയില്‍ ആണ് അമ്മ ജീവിച്ചത്. പ്രസവ സമയത്ത് പോലും ആരും ഉണ്ടായിരുന്നില്ല, അതിന് ശേഷം അച്ഛന്‍ വന്നിട്ടില്ല. അച്ഛനെ കണ്ടിട്ടില്ല. ഞാന്‍ നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ അയാള്‍ വേറെ വിവാഹം കഴിച്ചെന്ന് ഞങ്ങള്‍ അറിഞ്ഞു. പിന്നെ കേസ് കൊടുക്കാനൊന്നും പോയില്ല. ഞങ്ങലെ വേണ്ടാത്തതിനാലാണ് ഉപേക്ഷിച്ചത്. പിന്നെ എന്തിനാണ് അയാളുടെ പണം. അമ്മയുടെ ജീവിതം കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ പ്രേമിക്കാന്‍ ഒക്കെ പേടി ആയിരുന്നു.

അച്ഛനില്ലാതെ വളര്‍ന്നതിനാല്‍ സമൂഹത്തില്‍ നിന്നും പലതും കേട്ടിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നതിന്റെ വിഷയങ്ങള്‍ കുറെ സഹിക്കേണ്ടി വന്നിട്ടുണ്ട്. അമ്മ ഗര്‍ഭിണി ആയിരുന്നപ്പോള്‍ എന്തിനാണ് പോയത് എന്ന് ഇനി ഒരിക്കല്‍ അയാളെ കണ്ടാല്‍ ചോദിക്കണമെന്നും അമ്മയുടെ ജീവിതം കണ്ട് തനിക്ക് വലിയ പേടി ഉണ്ടായിരുന്നു വെന്നും അതാണ് വിവാഹം കഴിക്കാത്തതെന്നും താരം പറയുന്നു.

Comments are closed.