
മീനയുമായി വര്‍ഷങ്ങളായുള്ള അടുപ്പമാണ്. അവളുടെ അമ്മയ്ക്ക് അവളുടെ കാര്യത്തില്‍ വലിയ സങ്കടമാണ്; മീനയുടെ രണ്ടാം വിവാഹത്തെ പറ്റി കലാ മാസ്റ്റര്‍ പറഞ്ഞത്
മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വളരെ സജീവമായ താരമാണ് മീന. മീനയുടെ അടുത്ത സു ഹൃത്താണ് കലാ മാസ്റ്റര്‍. നിരവദി സിനിമകളില്‍ കൊറിയോഗ്രാഫി ചെയ്ത താരമാണ് കലാ മാസ്റ്റര്‍. മീനയുടെ മിക്ക അവസ്ഥകളിലും താങ്ങായി നിന്നത് കലാമാസ്റ്റര്‍ ആയിരുന്നു. മീനയുടെ ഭര്‍ത്താവ് വിദ്യാ സാഗര്‍ മരിച്ച പ്പോഴും മീനയെ ആശ്വസിപ്പിക്കാനെത്തിയത് കലാ മാസ്റ്റര്‍ ആയിരുന്നു. മീനയെ വളരെ നന്നായി അറിയുന്ന
കലാ മാസ്റ്റര്‍ ഇപ്പോഴിതാ മീനയുടെ രണ്ടാം വിവാഹത്തെ പറ്റി പറയുകയാണ്. മീനയുടെ രണ്ടാം വിവാഹത്തെ പറ്റി പല തരത്തിലും വ്യാജ വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്.


അവള്‍ക്കു വേണ്ടി ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തിരുന്നു ഞാന്‍. പെട്ടെന്ന് അവളുടെ കോള്‍ വന്നാല്‍ പോലും എനിക്ക് പേടിയായിരുന്നു. അത്രയധികം പ്രശ്‌നത്തിലൂടെയാണ് മീന അന്ന് കടന്നു പോയത്. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് മീനയും വിദ്യാ സാഗറും അവസാന നിമിഷം വരെ പ്രതീക്ഷിച്ചത്. വിദ്യാ സാഗ റിന്‍രെ മരണം അവള്‍ക്ക് വല്ലാത്ത വേദന തന്നെ ആയിരുന്നു. അതില്‍ നിന്ന് പുറത്ത് വരാന്‍ സമയമെടുത്തു. കമ്മിറ്റ് ചെയ്ത സിനിമകള്‍ക്ക് വേണ്ടി മീനയ്ക്ക് പുറത്തേക്ക് വരണമായിരുന്നു.

അങ്ങനെ ചെയ്തു തുടങ്ങിയപ്പോഴാണ് മീന പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മീനയുടെ അമ്മയ്ക്ക് മകളെ ഓര്‍ത്ത് വലിയ സങ്കടമാണ്. ചെറു പ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്നതിനാല്‍ വലിയ ദുഖമാണ് അമ്മ യ്ക്ക്. ഒരു വിവാഹം കൂടെ ചെയ്തു കൂടെ എന്ന് ഞാന്‍ മീനയോട് ചോദിക്കാറുണ്ട്. അപ്പോള്‍ മീന എന്നെ വഴക്ക് പറയും, നിങ്ങള്‍ നിങ്ങളുടെ ജോലി നോക്കി പോയിക്കോ എന്ന്, മിണ്ടരുത് എന്നൊക്കെ പറയും. ഇനി വിവാഹമ വേണ്ടെയെന്നും മകളെ നോക്കി താന്‍ ജീവിച്ചോളാമെന്നാണ് മീന പറയുന്നതെന്നും കലാമാസ്റ്റര്‍ പറയുന്നു.