
അമ്മയെ പോലെ തന്നെ മികച്ച നര്‍ത്തകി, എന്ത് ഭംഗിയാണ് ഡാന്‍സ് കാണാന്‍; മീനാക്ഷി പങ്കുവച്ച പുതിയ ഡാന്‍സ് വീഡിയോ വൈറല്‍
നിരവധി ആരാധകരാണ് നടന്‍ ദിലീപിന് ഉള്ളത്. കേസില്‍ പ്രതിയായതോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും സജീവമാവുകയാണ്. ദിലീപിനെ പോലെ തന്നെ എപ്പോഴും ആരാധകര് മകള്‍ മീനാക്ഷിയെയും ഏറ്റെടുക്കാറുണ്ട്. ദിലീപിന്‌റെയും മഞ്ചുവിന്റെയും മകളായ മീനാക്ഷി ഇരുവരും തമ്മില്‍ വേര്‍ പിരിഞ്ഞതോടെ ദിലീപിനൊപ്പം തന്നെ താമസമാക്കി. സിനിമയിലേയ്ക്ക എന്ന് താര പുത്രി എത്തുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ മീനാക്ഷി അമ്മയുടെയും അച്ഛന്റെയും പാത പിന്‍തുടരാതെ ഡോക്ടറാകാനായിട്ടാണ് പഠിക്കുന്നത്.

ചെന്നൈയില്‍ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ മീനാക്ഷി ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അമ്മയെ പോലെ തന്നെ മികച്ച നര്‍ത്തകിയാണ് മകളും. ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ഒരു ഡാന്‍സ് വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് താരം ഡാന്‍സ് ലവീഡിയ ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

തേര മൗല എന്ന ഗാനത്തിന് വളരെ ഭംഗിയായി ചുവട് വച്ചിരിക്കുന്ന മീനാക്ഷിയുടെ വീഡിയോ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നും അഭിനന്ദിച്ചും കമന്റുകളുമായെത്തി. നല്ലതു പോലെ മീനാക്ഷി ഡാന്‍സ് കളിക്കുന്നുണ്ടെന്നും അമ്മയുടെ കഴിവ് അതു പോലെ മകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും അമ്മയുടെ കഴിവല്ല ആ കുട്ടിയുടെ പാഷനല്ലേ എന്നുമൊക്കെ പലരും കമന്‌റു ചെയ്യുന്നു.

താരങ്ങള്‍ ഉള്‍പ്പടെ മീനാക്ഷിയുടെ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. മുന്‍പും ഇത്തരം ഡാന്‍സ് വീഡിയോകളുമായി താരപുത്രി എത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ മീനാക്ഷി നല്ല ഒരു ഡാന്‍സറാണെന്ന് ആരാധകര്‍ക്ക് അറിയാം. ഇനി എന്നാണ് സിനിമയിലെത്തുന്നതെന്നാണ് എപ്പോഴും ആരാധകര്‍ ചോദിക്കുന്നതും കാത്തിരിക്കുന്നതും.