എന്ത് ഭംഗിയാണ് മീനാക്ഷിയുടെ ഡാന്‍സ്. അലീനയും കലക്കിയെങ്കിലും എല്ലാവരുടെയും കണ്ണുടക്കിയത് മീനാക്ഷിയില്‍, എന്തായാലും മഞ്ചു ചേച്ചിയുടെ മകളല്ലേ; ഡാന്‍സ് വീഡിയോ വൈറല്‍

താരങ്ങളുടെ മക്കള്‍ സിനിമയിലേയ്ക്ക് വരുന്നത് പുതിയ കാര്യമല്ല. അത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉള്ള കാര്യം തന്നെയാണ്. മക്ക ള്‍ അച്ചന്‍മാരുടെയും അമ്മമാരുടേയും പാതയിലൂടെയാണ് എത്തുന്നതെങ്കിലും അവരെക്കാള്‍ സൂപ്പര്‍ താരങ്ങളായി മക്കള്‍ മാറാ റുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി, പ്രണവ്, കീര്‍ത്തി തുടങ്ങി അനേകം യുവതാരങ്ങള്‍ ഈ നിരയിലുണ്ട്. കുറച്ച് കാലങ്ങളായി ആരാധകര്‍ അഭിനയത്തിലേയ്ക്ക് വരാന്‍ കാത്തിരിക്കുന്ന ഒരു താരമാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ചു വാര്യരുടെയും മക ളായ മീനാക്ഷി ഇപ്പോള്‍ ചെന്നൈയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്.

ഒപ്പം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായതിനാല്‍ തന്നെ ഇട്യക്ക് നൃത്ത വീഡിയോകളും തന്റൈ ചിത്രങ്ങളും പങ്കിടാ റുണ്ട്. അമ്മ മഞ്ചുവിനെ  പോലെ തന്നെ മികച്ച നര്‍ത്തകിയാണ് മീനാക്ഷി.അഭിനയത്തിലെത്തുന്ന കാര്യത്തെ പറ്റി ദിലീപി നോട് ചോദിക്കുമ്പോഴെല്ലാം അവള്‍ പഠിക്കുകയാണെന്നും ഉടന്‍ അഭിനയത്തിലേയ്ക്ക് എത്തില്ലെന്നും താരം പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മീനാക്ഷി പങ്കിട്ട നൃത്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മീനാക്ഷിക്കൊപ്പം രാഞ്ചന, വളയപതി എന്നീ പാട്ടുകള്‍ മിക്‌സ് ചെയ്തുള്ള റീലിന് മീനാക്ഷിക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീന അല്‍ഫോണ്‍സാണ്. ഇരുവരും ദ പോപ് സ്റ്റുഡിയോ എന്ന ഒരു സ്റ്റുഡിയോയില്‍ വച്ചാണ് ഇരുവരും ഡാന്‍സ് ചെയ്തിരി ക്കുന്നത്. ഇതിന്റെ എഡിറ്റിങ് അല്‍ഫോണ്‍സാണ് ചെയ്തിരിക്കുന്നത്.

വളരെ ഭംഗിയിലാണ് ഇരുവരും ഡാന്‍സ് ചെയ്തിരിക്കുന്നത്. എങ്കിലും മീനാക്ഷിയുടെ പെര്‍ഫോമന്‍സ് എടുത്ത് പറയേണ്ടതാണ്. എന്ത് സുന്ദരിയാണ് മീനാക്ഷിയെന്നും വളരെ ഭംഗിയായിട്ടും സ്റ്റെലിഷായിട്ടും ഡാന്‍സ് ചെയ്യുന്ന മീനക്ഷി സൂപ്പറാണെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നസ്രിയ ഉള്‍പ്പടെ നിരവധി താരങ്ങളടക്കെ ഇവരുടെ വീഡിയോയ്ക്ക് കമന്റിട്ടിട്ടുണ്ട്. ദിലീപും കുടുംബവും അല്‍ഫോണ്‍സ് പുത്രനും കുടുംബവുമൊക്കെ ഇപ്പോള്‍ ചെന്നൈയില്‍ സെറ്റിലാണ്.

 

View this post on Instagram

 

A post shared by Aleena (@aleenaalphonse)

Comments are closed.