
ആ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെ ഞാന്‍ പേടി കൊണ്ട് കരഞ്ഞു. പിന്നീട് രാജു ഏട്ടന്‍ എന്നെ എടുത്ത് അതില്‍ ഇറങ്ങി നിന്നു; മീനാക്ഷി പറയുന്നു
അമര്‍ അക്്ബര്‍ അന്തോണി എന്ന സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ കുട്ടി താരമാണ് മീനാക്ഷി. പിന്നീട് പല സിനിമകളിലും താരമായി മീനാക്ഷി എത്തി. ടോപ് സിങ്ങര്‍ മ്യൂസിക് റിയാലിറ്റി ഷോയിലെ അവതാരികയുമാണ് മീനാക്ഷി. സിനി മകളിലും സജീവമാണ്. ഇപ്പോഴിതാ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്സ്സ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍ അക്ബര്‍ അന്തോണിയില്‍ എത്തിയതിനെ പറ്റി തുറന്ന് പറയുകയാണ്.

ഒപ്പം സിനിമയിലുണ്ടായ മറ്റ് രസകരമായ കാര്യങ്ങളെ പറ്റിയും മീനാക്ഷി തുറന്ന് പറയുകയാണ്. എനിക്ക് പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയ സന്തോഷമായിരുന്നു. അച്ഛനും അമ്മയ്ക്കും നാദിര്‍ഷാ അങ്കിളിന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചതില്‍ വലിയ സന്തോഷമായിരുന്നു. രാജു അങ്കില്‍ അധികം സംസാരിക്കില്ലെന്നും നീ അങ്ങോട്ട് പോയി സംസാരിച്ച് പ്രശ്‌നമുണ്ടാക്കരുതെന്നും പലരും പറഞ്ഞു.

മാത്രമല്ല സിനിമയുടെ ക്ലൈമാക്‌സ് ചിത്രികരിക്കുമ്പോള്‍ സെറ്റിടുന്നത് ഞാന്‍ കണ്ടിരുന്നു. ഡ്രെയ്‌നേജ് സെറ്റിടുന്നത് . പക്ഷെ സെറ്റിലെ ചിലര്‍ എന്നെ പറഞ്ഞ് പേടിപ്പിച്ചു. ഒറിജിനല്‍ കാനയാണെന്നും കൈവിട്ടാല്‍ മുങ്ങിപ്പോകുമെന്നും എല്ലാവരും കളയുന്ന വേസ്റ്റ് ഇവിടെയാണ് വരുന്നത് എന്നെല്ലാമാണ് അവര്‍ പറഞ്ഞത്.’ അത് കേട്ട് വലിയ കരച്ചില്‍ ആയിരുന്നു.

എന്റെ കരച്ചില്‍ കൊണ്ട് ഷൂട്ടിങ് നിര്‍ത്തി വെച്ചു. ഷൂട്ടിന് വേണ്ടി ഡ്രെയ്‌നേജില്‍ ഇറക്കി നിര്‍ത്തിയപ്പോള്‍ ഞാന്‍ നിര്‍ത്താതെ കരയുകയായിരുന്നു. ചെളി പിടിച്ച എന്നെ രാജു അങ്കിള്‍ എടുത്തു. അവസാനം ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ഡ്രെയ്‌നേജില്‍ എന്നെയും എടുത്ത് രാജു അങ്കിള്‍ ഇറങ്ങി നിന്നു. പിണ്ണാക്കും ആരോറൂട്ട് ബിസ്‌ക്കറ്റ് കൊണ്ട് കൊണ്ട് ചെളിയുണ്ടാക്കിയതെന്നും രാജു ചേട്ടന്‍ പറഞ്ഞു.