സുരേഷേട്ടന്റെ മോളെ തൊടണോ, വേണ്ടയോ എന്ന് പോലും ചിന്തിച്ചു പോയെന്നും അത്രയും പൂ പോലെ ഉള്ള ശരീരമായിരുന്നുവെന്നും ആ സംഭവത്തിന് ശേഷം രമ ചേച്ചിക്ക് കുറച്ച് ദിവസം ഉറക്കം നഷ്ട്ടപ്പെട്ടുവെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്, ജഗദീഷേട്ടന്‍ സെറ്റില്‍ കിട്ടുന്ന സ്‌നാക്‌സൊക്കെ ചേച്ചിക്ക് കൊടുക്കാനായി മാറ്റി വയ്ക്കുമായിരുന്നു; മീര അനില്‍

കോമഡി സ്റ്റാറിലൂടെ ആരാധകരുടെ പ്രിയപ്പെട്ട അവതാരികയായി മാറിയ താരമാണ് മീര അനില്‍.പതിമൂന്ന് വര്‍ഷത്തോളം കോമ ഡി സ്‌ററാര്‍സിന്‍രെ ഭാഗമായിരുന്നു മീര. നടന്‍ ജഗദീഷിനെ പറ്റിയും ജഗദീഷിന്റെ ഭാര്യയും ഫോറന്‍സിക് സര്‍ജനുമാ യിരുന്ന ഡോക്ടര്‍ രമയെ പറ്റിയും മീര പങ്കു വച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജിഞ്ചര്‍ മീഡിയയോട് തന്റെ വിശേഷങ്ങള്‍ പങ്കുവച്ച സമയത്താണ് ജഗദീഷും ഭാര്യയുമായുള്ള ബന്ധത്തെ പറ്റിയും താരം പറയുന്നത്.

 കോമഡി സ്റ്റാര്‍ ഷൂട്ടിനിടെയാണ് ചേട്ടനുമായി നല്ല പരിചയമാകുന്നത്. മാസത്തിന്‍രെ പകുതി ദിവസവും ഞാന്‍ ചേട്ടനെയാണ് കാണുന്നത്. രമ ചേച്ചിയുമായും നല്ല ക്‌ളോസായിരുന്നു. ചേച്ചി വലിയ തിരക്കുള്ള ആളായിരുന്നു.പോലീസ് നായകള്‍ വരെ ചേച്ചിയെ സല്യൂട്ട് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഡി ജി പി റാങ്കിലൊക്കെ ആയിരുന്നു, എപ്പോഴും ബിസി ആയിട്ടുള്ള ഒരാളായി രുന്നു രമ ചേച്ചി.

സുരേഷേട്ടന്റെ അപകടം സംഭവിച്ച മകളെ പറ്റി രമ ചേച്ചി പറഞ്ഞിട്ടുണ്ട്. മോളെ തൊടണോ, വേണ്ടയോ എന്ന് പോലും ചിന്തിച്ചു പോയെന്നും അത്രയും പൂ പോലെ ഉള്ള ശരീരമായിരുന്നുവെന്നും ആ കുഞ്ഞിനെ കുറിച്ച് ഓര്‍ത്ത് കുറെ ദവസം ചേച്ചിയുടെ ഉറ ക്കം നഷ്ട് പെട്ടുവെന്നും ചേച്ചി പറഞ്ഞിരുന്നുവെന്നും മീര പറയുന്നു.

കോമഡി സ്റ്റാറില്‍ കിട്ടുന്ന സ്്‌നാക്‌സും റിമി യൊക്കെ വിദേശത്ത് പോയിട്ട് കൊണ്ടു വരുന്ന ചോക്ലേറ്റുമൊക്കെ ജഗദീഷേട്ടന്‍ രമ ചേച്ചിക്ക് കൊടുക്കാമെന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും ഇരുവരും വലിയ അടുപ്പമായി രുന്നുവെന്നും വളരെ ബോള്‍ഡായിരുന്ന ആളായിരുന്നു രമ ചേച്ചിയെന്നും താരം പറയുന്നു.

Comments are closed.