പത്തു വര്‍ഷമായിട്ട് പ്രണയത്തില്‍ ആയിരുന്നു,ഞങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണ്, ഞങ്ങള്‍ രണ്ടു മാസം ലിവിങ് ടുഗെദര്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞത് സത്യമാണെന്ന് എല്ലാവരും കരുതി; മീര

ഏഷ്യാനൈറ്റിലെ കോമഡി സ്റ്റാറിലൂടെ അവതാരികയായി എത്തിയ താരമാണ് മീര. മീരയെ പിന്നീട് പ്രേക്ഷക രെല്ലാം ഏറ്റെടുത്തിരുന്നു. മീര നല്ല ഒരു നര്‍ത്തകിയുമാണ്. പിന്നീട് താരം നിരവധി ടിവി ഷോകളുടെയും അവാ ര്‍ഡ് നൈറ്റുകളുടെയും ഭാഗമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്താണ് വിഷ്ണുവും മീരയും വിവാഹം കഴിച്ചത്. മീര ഇപ്പോള്‍ വ്‌ളോഗറുമാണ്. യൂ ട്യൂബ് ചാനലില്‍ താരം സജീവമാണ്. ചാനലിലൂടെ താരത്തിന്റെ ഭര്‍ത്താവ് വിഷ്ണുവി നെയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. മീരയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാ യിരുന്നു. പക്കാ അറേഞ്ച്്ഡ് മാര്യേജ് ആയിരുന്നു ഇവരുടേത്.

മാട്രി മോണി സൈറ്റ് വഴിയാണ് വിഷ്ണുവിന്റെ ആലോചന വരുന്നതെന്നും അങ്ങനെയാണ് തിരുവനന്തപുരം കാരി യായ താന്‍ കോട്ടയം കാരനായ വിഷ്ണുവുമായി വിവാഹം കഴിച്ചതെന്നും എന്നാല്‍ തങ്ങളുടെ വിവാഹത്തെക്കുറിച്ച് മറ്റ് ചില കാര്യങ്ങളാണ് കേട്ടിരുന്നതെന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മാട്രി മോണിയലൊന്നും ആയിരിക്കില്ലെന്നും ഇവര്‍ക്കൊക്കെ മിനിമം പത്ത് സെറ്റപ്പെങ്കിലും കാണുമെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ അറേഞ്ചയ്ഡ് മാര്യേജ് ആണ് ചെയ്തത്‌നെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ല. അവ സാനം ഞാന്‍ പത്തു വര്‍ഷമായിട്ട് പ്രണയത്തില്‍ ആയിരുന്നു,ഞങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണ്, ഞങ്ങള്‍ രണ്ടു മാസം ലിവിങ് ടുഗെദര്‍ ആയിരുന്നു എന്നൊക്കെ പറഞ്ഞു. അതൊക്കെ എല്ലാവരും വിശ്വസിച്ചു.

ഞങ്ങളെ പോലെ മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണം കഴിക്കേണ്ടേ. ഞങ്ങള്‍ക്ക് മാട്രിമോണുയല്‍ സൈറ്റ് വഴി വിവാഹം ആലോചിക്കാനാവില്ലെ എന്നും മീര ചോദിക്കുന്നു. സത്യം പറഞ്ഞാന്‍ ഇപ്പോള്‍ എന്റയും വിഷ്ണുവിന്റെയും മാതാപിതാക്കള്‍ക്കും ഞങ്ങളുടേത് അറേഞ്ചയ്ഡ് മാര്യേജ് ആണോ എന്ന് സംശയമാണെന്നും മീര പറയുന്നു.

Comments are closed.