ഓപ്പറേഷന്‍ തീയേറ്ററില്‍ ചീരുവിന്റെ ചിത്രം വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. മകന്‍ ജനിച്ചപ്പോള്‍ ആദ്യം കണ്ടതും ചീരുവിനെയാണ്, മറക്കാനാവാത്തതും ഏറെ വേദനിപ്പിക്കുന്നതുമായ അവസ്ഥ ആയിരുന്നു അത്; മനസ് തുറന്ന് മേഘ്‌ന രാജ്

കന്നഡ നടിയാണെങ്കിലും നിരവധി മലയാള സിനിമയില്‍ തിളങ്ങിയ നടിയായിരുന്നു മേഘ്‌ന രാജ്. മേഘ്‌നയും കന്നഡ നടന്‍ ചീരഞ്ജീവിയും തമ്മില്‍ ഏറെ വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിയുന്നതിന് മുന്‍പ് തന്നെ ചീരുവിനെ മേഘ്‌നയക്ക് നഷ്ടമായി. ഏത് ഭാര്യ യും ഭര്‍ത്താവും വളരെ ഹാപ്പിയാകുന്ന സമയത്താണ് ചീരുവിനെ മേഘ്‌നയ്ക്ക് നഷ്ടമായത്. അന്ന് മേഘ്‌ന ഗര്‍ഭി ണിയുമായിരുന്നു. സ്വന്തം കുട്ടിയെ കാണാന്‍ ഏറെ ആഗ്രഹിച്ച ചീരുവിനെ മരണം തട്ടിയെടുത്തത് ഹാര്‍ട്ട് അറ്റാ ക്കിന്റെ രൂപത്തിലായിരുന്നു.

അന്ന് താരം വേദനയും കണ്ണീരുമൊക്കെ മറ്റാര്‍ക്കും പകരം വയ്ക്കാനാകാത്തത് ആയിരുന്നു. മേഘ്‌നയുടെ മകനി പ്പോള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങി. മകന്റം വിശേഷങ്ങളും തന്റെ വിശേഷങ്ങളുമൊക്കെ താരം പങ്കിടാറുണ്ട്. ചീരുവിന്‍റെ മരണ ശേഷം നിരവധി ഗോസിപ്പുകളും താരത്തിന്‍രെ പേരില്‍ വന്നിരുന്നു. ഇപ്പോള്‍ താരത്തിന് യൂ ട്യൂബ് ചാനലുണ്ട്. അതിലൂടെ താരം എല്ലാം പങ്കിടാറുമുണ്ട്. സ്‌കൂളില്‍ മകന്‍ നല്ല കുസൃതിയാണ്. ഇപ്പോള്‍ സിനിമ ഡയലോഗ് ഒക്കെ പറയാറുണ്ട്. രജനി സാറിന്റെ ഡയലോഗ് ആണ് പറയുന്നത്. ചിരു രജനി സാറിന്റെ വലിയ ഫാന്‍ ആയിരുന്നു.

ചീരു എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. അങ്ങനെ തന്നെയാണ് എന്നും വിശ്വസിക്കുന്നത്. സീമന്തത്തിന് എനിക്ക് അവനെ മിസ് ചെയ്യാതെ ഇരിക്കാന്‍ വേണ്ടിയാണു സുഹൃത്തുക്കള്‍ എന്റെ ഒപ്പം ചിരുവിന്റെ ഒരു കട്ട് ഔട്ട് ക്രിയേറ്റ് ചെയ്തത്., അത് എന്നെന്നും ഓര്‍മ്മയിലുണ്ടാകും. മറക്കാനാകാത്ത നിമിഷമാണത്. മകനെ ഡെലിവറി യാകുന്ന സമയത്ത് എനിക്ക് ചീരുവിനെ കാണാനായി ഓപ്പേറഷന്‍ തീയേറ്ററില്‍ ചിരുവിന്റെ പിക് വേണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.

കുഞ്ഞു പുറത്തു വന്നപ്പോള്‍ തന്നെ ഡോക്ടര്‍ എന്റെ കുഞ്ഞിനെ വേഗം തന്നെ ചിരുവിനെ കാണിച്ചിരുന്നു. അത് എനിക്കും വലിയ സന്തോഷമായിരുന്നു. കുഞ്ഞായ ശേഷം മകനൊപ്പം കൂടുതല്‍ സമയം ഇരിക്കണമെന്ന വിചാരി ച്ചിരുന്നു. എന്നാല്‍ സാഹചര്യം വീണ്ടും സിനിമയിലെയ്ക്ക് തന്നെ തിരികെ എത്തിച്ചുവെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Comments are closed.