
ആക്സിലേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കുറയ്ക്കുന്നതും വണ്ടി നിര്‍ത്തുന്നതും പറഞ്ഞില്ല. കമ്പിയിലിടിച്ച് ഞാന്‍ തെറിച്ചുവീണു, കയ്യ് മുട്ടും കാലുമൊക്കെ മുറിഞ്ഞു; കാറപകടത്തെ പറ്റി മേഘ്‌ന വിന്‍സെന്റ്
നടി മേഘ്‌ന വിന്‍സെന്റ് നിരവധി ആരാധകരുള്ള പ്രിയപ്പെട്ട താരമാണ്. നിരവധി സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും താരത്തെ എല്ലവരും ഓര്‍ക്കുന്നത് ചന്ദനമഴയിലെ അമൃത ആയിട്ടാണ്. മലയാളികള്‍ ഒരിക്കലും അമൃതയെ മറക്കില്ല. താരത്തിന്‍രെ വിവാ ഹവും വിവാഹ മോചനവും ആരാധകര്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു. ചന്ദനമഴയ്ക്ക് ശേഷം തമിഴിലും താരം സജീവമായി രുന്നു. പിന്നീട് താരം മിസിസ് ഹിറ്റ്‌ലറിലൂടെ തിരികെ സീരിയലില്‍ എത്തി. ആ സീരിയല്‍ തീര്‍ന്നതിന്‍രെ ദുഖവും താരം പങ്കിട്ടിരുന്നു. അടുത്തിടെയാണ് താരം എറണാകുളത്ത് ഒരു വീട് വാങ്ങിയത്.


ആക്സിലേറ്റര്‍ കൂട്ടികൊടുക്കണം എന്നു പറഞ്ഞ ആള് കൂട്ടി കഴിഞ്ഞതിനു ശേഷം കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, ഞാനും അതു ചോദിച്ചില്ല. സംഭവം കൈവിട്ട്. പിന്നെ ആരെയും ഇടിക്കാതിരുക്കാന്‍ സൈഡിലോട്ട് വെട്ടിച്ചില്ല. നേരെ മുന്നില്‍ ജിബ്ബായിരുന്നു.

ഞാനതിലേക്കാണ് വണ്ടിയോടിച്ചു കയറുന്നത്. ഭാഗ്യത്തിന് ചേട്ടന്‍ ക്യാമറയും ജിബ്ബും മുകളിലേക്ക് പൊക്കി. കമ്പിയിലിടിച്ച് ഞാന്‍ തെറിച്ചുവീണു. കയ്യ് മുട്ടും കാലുമൊക്കെ മുറിഞ്ഞു. പുല്ലിലേക്ക് വീണത് കൊണ്ട് വലിയ ചെറിയ പരിക്കേ പറ്റിയുളു. ആശുപത്രിയിലൊക്കെ പോയി. അത് കഴിഞ്ഞെത്തിയാണ് ഞാന്‍ ഷൂട്ട് തുടര്‍ന്നതെന്നും താരം പറയുന്നു.